Saturday, 11 September 2021


 ക്ഷമിക്കണം!. . Please share if u feel so

ചില പോസ്റ്റുകളും മീഡിയകളും കാണുമ്പോൾ എഴുതി പോകുന്നതാണ്.
നിർഭാഗ്യകരമായ വസ്തുത, മൂന്നര കോടിയിലധികം ജനങ്ങൾ ഉള്ള ഈ നാട്ടിൽ, ചില മീഡിയകൾ interview, clip, voice, advocates, CCTV, തൽസമയം, സ്വകാര്യ സംസാരം എന്നിങ്ങനെ ഒരു അഭിനയ ഫാമിലിയുടെ പുറകെയാണ്... കാണാതിരിക്കാം... പക്ഷേ... ആകാംക്ഷ നിറച്ച് സീരിയലുകളെ പോലെയാണ്... കണ്ടാൽ പെട്ടു ! എന്താല്ലേ ..! ഇതുതന്നെയല്ലേ എല്ലാത്തിന്നകത്തും നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത്. ചെറിയ വസ്തുതകളെ ചെറിയ തെറ്റുകളെ ചെറിയ പോരായ്മകളെ വാനോളമുയർത്തി നന്മകളുടെ മുകളിൽ വലിയ വിരിയുന്ന അമിട്ടുകൾ പൊട്ടിക്കുന്നു. നന്മകളെ കാണാതെ ആക്കുന്നു.. കാണാതെ പോകുന്നു !
മാറ്റേണ്ടെ ഇതിനെ? മാറേണ്ടെ ഇതിൽനിന്ന് ??
ഒരുപാട് കഥകളും അനുഭവങ്ങളും കേട്ട് വളർന്നതിൻ്റെ ഭാഗമാണ് നമ്മൾ ഇന്ന് ജീവിക്കുന്ന ഈ സാഹചര്യം. ലോകത്ത് തന്നെ നല്ല ജീവിത നില യോടെ നിലപാടോടെ ജീവിക്കുന്ന സ്ഥലങ്ങളിൽ ഒന്നു തന്നെയാണ് കേരളം. മനോഹരമായ പ്രകൃതിയും കാലാവസ്ഥയും എല്ലാം ഉള്ളതുകൊണ്ട് തന്നെയാണ് 'God's own country' എന്ന പേര് നമുക്ക് ഉള്ളതും.
അല്പം ഭയവും ആശങ്കയും അനിശ്ചിതത്വവും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ, എല്ലാവർക്കും മീഡിയകൾ ആയിവരാൻ കഴിയുന്ന ഈ കാലഘട്ടത്തിൽ, എന്തും പറയുക എന്നതിനപ്പുറം, എന്തു പറഞ്ഞാലാണ്
മറ്റുള്ളവർക്ക് സ്വാന്ത്വനവും
ആശ്വാസവും മുന്നോട്ടു പോകാനുള്ള ആർജ്ജവവും ഉണ്ടാക്കിക്കൊടുക്കുക എന്നതിനെ കണ്ട്, പൊതുജനത്തിന് ഷൂവിൽ നിന്നുകൊണ്ട് കാര്യങ്ങളെ കണ്ടറിഞ്ഞ്, പ്രതീക്ഷകൾ നൽകുന്ന, ഇതും കടന്നു പോകും എന്ന് തോന്നുന്ന, ചുറ്റും ഒരുപാട് നല്ല കാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് അറിയിക്കുന്ന, പൊതു സേവനങ്ങളെ പ്രശംസിക്കുന്ന, കരുതലുകൾ ഓർമ്മപ്പെടുത്തുന്ന, ഒരുപാട് നന്മകളെ ആഗ്രഹിക്കുന്ന, അന്യോന്യം വിശ്വസിക്കുന്ന എന്നീ കാര്യങ്ങളിലേക്ക് പ്രചോദനമാകുന്ന കാര്യങ്ങൾ പറയാനും എഴുതാനും പ്രചോദനം ഉള്ളവരായിരിക്കണം ഓരോ വ്യക്തികൾ അടങ്ങുന്ന മീഡിയകളും.
എത്രയോപേർ സാമ്പത്തികമായി ഗവൺമെൻറ് സഹായിക്കുന്നുണ്ട്, ഓക്സിജൻ കൊടുത്തുകൊണ്ട് രാഷ്ട്രങ്ങൾ, സംരംഭങ്ങൾ, വ്യക്തികൾ. എന്തെല്ലാം ചെയ്യാൻ പറ്റും നമുക്ക് , സാമ്പത്തികം മാത്രമല്ല, തന്നെക്കൊണ്ട് ആവുന്നതെന്തും. അണ്ണാറക്കണ്ണനും തന്നാലായത് എന്നല്ലേ ചൊല്ല്, അതിനെ അന്വർത്ഥമാക്കുന്ന, കാര്യങ്ങളെ ചെയ്യാൻ പ്രചോദിപ്പിക്കുന്ന, അതൊരു വാക്ക് ആകാം പ്രവൃത്തി ആകാം ഒരു എഴുത്ത് ആകാം.
നിഷേധിക്കലും കളിയാക്കലും കുറ്റപ്പെടുത്തലുകളും ഒഴിവാക്കി, ഏതു പ്രവൃത്തികളിലും അല്പം തെറ്റുകൾ ഉണ്ടാകാം എന്ന തിരിച്ചറിവോടെ, പ്രവർത്തികളിലേക്ക് പ്രചോദിപ്പിക്കുന്ന പ്രവൃത്തികളെ കൊണ്ട് പ്രവർത്തിക്കുന്നവരെ, ഗവൺമെൻറ്, സാമൂഹ്യപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, പൊതുപ്രവർത്തകർ, പൊതുജനങ്ങൾ, വ്യക്തികൾ എന്നിവയിലേക്ക് പ്രചോദനമേകുന്ന, നന്മകൾ നേരുന്ന, ഇനിയും പ്രവർത്തിക്കണമെന്ന് പ്രചോദനം തരുന്ന വാക്കു

കൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും നമ്മൾ അന്യോന്യം പ്രോത്സാഹിപ്പിക്കുമ്പോൾ, മീഡിയകളുടെയും വാർത്തകളെയും കൂടുതൽ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, അത് നാടിൻ്റെ ഒരു ആരവമായി മുന്നോട്ടു പോകും, അതിലൂടെ നമ്മൾക്കെല്ലാവർക്കും ഈ സാഹചര്യത്തിന് മറികടക്കാൻ കഴിയും അതിന് പ്രചോദനമാകട്ടെ നമ്മുടെ ഓരോ വാക്കുകളും പ്രവർത്തികളും. ഒരുപാട് പ്രതീക്ഷയോടെ...
ജയപ്രകാശ് ബാലൻ,
Note : ഗൂഗിൾ ടോക്ക് വഴി പ്രിൻറ് ചെയ്തതാണ് എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം, പ്രചോദനം കൊടുക്കുന്ന ആളാണ്... ഇത് പക്ഷേ മനസ്സിൽ തട്ടി പറഞ്ഞതാണ് ആണ്... തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം... ഈ വാക്കുകളുടെ പ്രചോദനം നശിപ്പിക്കരുത്.

jayaprakash balan malayalam motivation quote malayalee kerala inspirational quote motivation tip malayalam jayaprakash business trainer business coach

No comments:

Post a Comment

YES.., അതെ ഇത് പി.സി. തോമസ് “ പി. സി. തോമസ് “ എന്ന ബ്രാൻഡിൽ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രൊഫഷണലുകളെ സൃഷ്ടിച്ച ഒരു വലിയ ബ്ര...