2021 ജനവിധിയും ലീഡർഷിപ്പും
അതെ ഈ ജനവിധിയെ തീർത്തും പഠിക്കേണ്ടതാണ്, കുടുംബത്തിലും ബിസിനസ്സിലും നാട്ടിലും ഉപയോഗിക്കാൻ കഴിയുന്ന ഒരുപാട് ലീഡർഷിപ്പ് സിദ്ധാന്തങ്ങൾ ഇതിൽനിന്ന് നമുക്ക് കാണാം. രാഷ്ട്രീയത്തിനെ അല്പനേരത്തേക്ക് മറക്കാം. രാഷ്ട്രീയം അധികം അറിയില്ല എന്നതുകൊണ്ടാണ്. ക്ഷമിക്കണം.
Leadership#1: നയിക്കേണ്ട വരെ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിവുള്ളവൻ ആയിരിക്കണം ലീഡർ.
പ്രത്യേക സാഹചര്യങ്ങളീലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ തീരുമാനങ്ങളെ വേണ്ടവിധത്തിൽ എടുക്കാനും അതു കർശനമായും നടപ്പാക്കാനും കഴിവുള്ള ഒരു ലീഡർഷിപ്പ് തന്നെയാണ് ഇവിടെ വേണ്ടത്.
ആരാണ് ലീഡർ എന്നും എന്താണ് ലീഡർഷിപ്പെന്നും പഠിക്കാനും പരീക്ഷിക്കാനും സമയം ഇന്ന് നമുക്കില്ല, അതുകൊണ്ടുതന്നെ അനുഭവം ഉള്ളവരെ വരെ ഏൽപ്പിക്കുക എന്നതാണ് ഈ ജനവിധി. അഞ്ചുവർഷം കൊണ്ട് അനുഭവ പാരമ്പര്യം തുടരുന്നതാണ് ഇപ്പോൾ നാടിനാവശ്യം എന്ന തിരിച്ചറിവ്.
Leadership # 2 : പ്രവൃത്തികളെ കൃത്യമായ ഘടനയോടെ താഴെ കിടയിൽ എത്തിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കണം.
അതെ എല്ലാം ഞാൻ തന്നെ ചെയ്യുക എന്നതിനപ്പുറത്തേക്ക് കൃത്യമായി കാര്യങ്ങളെ വിഭജിച്ചുകൊണ്ട് ഏറ്റവും താഴെ എത്തിപ്പെടാൻ പറ്റുന്ന സംവിധാനങ്ങളെ ഒരുക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് ഇന്ന് കേരളത്തിലുള്ളത്. ഇതിനെ പ്രയോജനപ്പെടുത്താൻ ഈ ജനവിധി ഉപയോഗപ്പെടുത്തുന്നുണ്ട്.
Leadership 3# അതാത് മേഖലയിലുള്ള പരിചയസമ്പന്നത ആണ് പ്രാധാന്യം, വ്യക്തികളല്ല.
എത്ര സാങ്കേതിക മികവുള്ള വ്യക്തി ആണെങ്കിലും അത് മറ്റു മേഖലകളിൽ ഉപയോഗിക്കാൻ പറ്റണമെന്നില്ല എന്ന് തിരിച്ചറിവുള്ള ജനതയാണ് നമ്മൾ എന്ന് തെളിയിച്ചു.
Leadership #4 : ഇറങ്ങിത്തിരിച്ചാൽ 100% ഒരുങ്ങി നിൽക്കണം.
ഞാൻ വരും, എടുക്കും, മത്സര സാധ്യത തുടങ്ങിയ സംശയങ്ങൾക്ക് ഒന്നും ലീഡറിന് സ്ഥാനം ഇല്ല. എടുത്ത തീരുമാനം കൃത്യമായ മുൻകൂട്ടിയുള്ള പ്ലാനിങ്ങോടെ 100% പ്രയത്നിച്ചാൽ മാത്രമാണ് ലഭിക്കുകയുള്ളൂ എന്നതും ജനം തീരുമാനിച്ചു. വാക്കുകളെ കൊണ്ടോ ആക്ഷൻ രംഗങ്ങൾ കൊണ്ടോ ജയിക്കാൻ പറ്റുന്നതല്ല, ഇതിൽ രാഷ്ട്രീയവും സാഹചര്യങ്ങളും ഉണ്ട്, എന്നതിനെയും കണ്ടു ഒരുങ്ങുന്നതായാണ് ലീഡർഷിപ്പ് ആവശ്യം.
Leadership #4 : ഒരു ദിവസം കൊണ്ട് ലീഡർ ആകാൻ കഴിയില്ല.
ഒരു നല്ല ലീഡർ നിങ്ങളുടെ അനുയായികളിൽ ഇടപഴകി അവനെ കൈപിടിച്ചുയർത്താൻ കഴിവുള്ള പ്രവർത്തികളിലേക്ക് നയിച്ച്, ഞാൻ കൂടെ ഉണ്ടാകും എന്ന് പറയുകയല്ല പ്രവർത്തിച്ചു കാണിച്ചു കൊടുക്കാനുള്ള സമയമുണ്ടാക്കി അതിലൂടെയാണ് ലീഡർഷിപ്പിലേക്ക് എത്താൻ കഴിയുകയുള്ളൂ.
Leadership 5 # വാക്കുകളേക്കാൾ നേതൃത്വത്തിനേക്കാൾ പ്രാധാന്യമാണ് പ്രവർത്തി.
അതെ അറുപതിനായിരത്തോളം വോട്ട് ഭൂരിപക്ഷം നേടുന്നത് പ്രവർത്തിക്കാനുള്ള സമ്മാനമാണ്. പ്രസ് മീറ്റൊ, കസേരയോ ഒന്നും തന്നെ ഇല്ലാതെ നമ്മുടെ നാടിനെ പ്രവൃത്തികൊണ്ട് ശക്തമായി നയിക്കാം എന്ന ഒരു വ്യക്തിത്വത്തിനെ നമ്മളിവിടെ കണ്ടു. ജനം പിന്തുണയ്ക്കുന്നു. നല്ല പ്രവർത്തികൾ നമ്മുടെ ലീഡർഷിപ്പിനെ ഉയർത്തിപ്പിടിക്കും.
Leadership 6 # സദ്യ അറിഞ്ഞ് വിളമ്പാൻ കഴിവുള്ളവനായിരിക്കും ലീഡർ. ലീഡർ കാലത്തിനൊത്ത് മാറണം, ചരിത്രം ആവർത്തിക്കാൻ ഉള്ളതല്ല.
അതെ പ്രശ്നങ്ങളുണ്ട്. പ്രശ്നങ്ങൾ എല്ലാ പ്രവൃത്തികളിലും ഉണ്ടായേക്കാം, എന്നാൽ പ്രശ്നങ്ങളുടെ പ്രസംഗങ്ങളേകാൾ വിശക്കുന്നവന് ഭക്ഷണം ആണ് അത് കിറ്റാണ് അത് ലീഡർ അറിയണം. വിശന്നിരിക്കുമ്പോൾ അവൻ അല്പം പ്രശ്നങ്ങൾ എല്ലാം മറക്കാം പൊറുക്കാം.
Leadership# 7 : ഉറക്കെ സംസാരിക്കുന്നതും വേഗം സംസാരിക്കുന്നതും കളങ്കമില്ലാത്ത അതുകൊണ്ടാകാം.
സത്യമാണ് പറയുന്നതെങ്കിൽ ഓർത്തിരിക്കേണ്ട കാര്യമില്ല എന്ന ഒരു ഉപമ ഇവിടെ ചേർക്കട്ടെ. അതെ ചില ആളുകൾ അങ്ങനെയാണ് അവർ സംസാരിച്ചു കൊണ്ടിരിക്കും. പക്ഷേ കളങ്കം ഉണ്ടാകില്ല, ചില ആളുകളുടെ ലീഡർ ഷിപ്പിൽ അതും വലിയ ഒരു കാര്യമാണ് എന്നത് ഒരു നാദം പോലെ ആളുകൾ സ്വീകരിച്ചു.
Leadership # 7 : ലീഡർഷിപ്പിന് 'Birds view' , ഉണ്ടായിരിക്കണം.
വ്യക്തികളിലേക്ക് അല്ല, മറിച്ച് മൂന്നരക്കോടി ജനങ്ങൾ അല്ലെങ്കിൽ 130 കോടി ജനങ്ങൾ എന്നതിലേക്ക് മുകളിൽ നിന്ന് ഒന്ന് നോക്കി കാണാനുള്ള കഴിവ് ഉണ്ടായിരിക്കണം. റോഡിൽ വണ്ടി നിർത്തി കെട്ടിപ്പിടിച്ചു കൊണ്ടോ, സെൽഫിയൊ അല്ല, മറിച്ച് മുകളിൽ നിന്ന് നോക്കി ജനങ്ങളുടെ പ്രശ്നങ്ങളെ പഠിച്ച അവരുടെ പ്രശ്നങ്ങൾക്ക് ഒരു പ്രതിവിധി നിർദ്ദേശിക്കാനും അത് നടപ്പിലാക്കാനുള്ള കഴിവും ഉണ്ടായിരിക്കണം.
Leadership# 8 : നമ്മളെ അനുസരിക്കുന്ന ഒരു കൂട്ടം അനുയായികളെ സൃഷ്ടിക്കണം.
ഒരു നിർദേശം നൽകിയാൽ അതിനെ കണ്ണുമടച്ച് അനുസരിക്കാൻ തയ്യാറുള്ള ഒരു കൂട്ടം അണികളേ ഉള്ളവർക്ക് മാത്രമേ ഒരു രാജ്യത്തിന് ഒരു നാടിനെ നയിക്കാൻ കഴിയുകയുള്ളൂ. പിന്നിൽ കണ്ണുവേണം എന്ന തരത്തിലുള്ള ലീഡർ ഷിപ്പിന് ഒരു പ്രസക്തിയുമില്ല.
Leadership # 9 : ലീഡർഷിപ്പിന് power വേണം.
മറ്റുള്ളവർക്ക് അഹങ്കാരം എന്നു തോന്നുന്ന തരത്തിലുള്ള, തീരുമാനമെടുക്കാനുള്ള ഒരു power വളരെ ആവശ്യമാണ്. എല്ലാവരും അംഗീകരിക്കണമെന്നില്ല. എന്നിരുന്നാലും ഒരു തീരുമാനമെടുത്താൽ അത് നടപ്പാക്കും എന്നതിലേക്ക് കരുത്ത് കാണിക്കാൻ കഴിവുള്ളത് ആയിരിക്കണം ലീഡർ.
Leadership# 10 : ചില വിമർശനങ്ങളെ കേൾക്കാതെ ഇരിക്കണം. വകവെക്കാതെ ഇരിക്കണം.
അതെ പ്രവൃത്തികളിൽ എപ്പോഴും വിമർശനങ്ങൾ ഉണ്ടാക്കാം , ആ വിമർശനങ്ങളെ ചെവിയോർത്താൽ ഇതു നമ്മുടെ പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തിയേക്കാം, അതിനാൽ തന്നെ വിമർശനങ്ങളെ നിസാരവൽക്കരിക്കാൻ കഴിവുള്ളവൻ ആയിരിക്കണം ലീഡർ.
മറുപുറം : അഞ്ചുവർഷം കൊണ്ട് എല്ലാവരും ലീഡർഷിപ്പ് പഠിച്ച് ലീഡർ ആയാൽ.. പെട്ട് !!! ഒരാൾ മതി... ടാ...
Carrot&Stick | JP
jayaprakash balan malayalam motivation quote malayalee kerala inspirational quote motivation tip malayalam jayaprakash business trainer business coach
No comments:
Post a Comment