Wednesday 20 October 2021

ഇവ രണ്ടും ഗുണനിലവാരമുള്ള മെറ്റീരിയൽ കൊണ്ട് നിർമ്മിച്ചവയാണ്, കുറേക്കാലത്തേക്ക് ഉപയോഗിക്കാം, പെട്ടെന്ന് കേടു വരില്ല, ഇതെല്ലാം സവിശേഷതയാണ്. ഒരു ദിവസം ഒരുപാട് തവണ ഉപയോഗിക്കുന്ന പൈപ്പ് ഇവ രണ്ടും ഉപയോഗിക്കാൻ എടുക്കുന്ന സമയം എന്നത് വളരെ വ്യത്യസ്തമാണ്.
ഒരു ബിസിനസിൻ്റെ ഉൽപ്പന്നം കാലഘട്ടത്തിനനുസരിച്ച് upgrade ചെയ്തിട്ടുണ്ടോ എന്നത് ഉറപ്പാക്കണം. ഓരോ ഉപഭോക്താവിനും വ്യത്യസ്തമായിട്ടുള്ള ആവശ്യങ്ങൾ ( Time, comfort, cost, identity, solutions ) ആയിരിക്കാം നിലനിൽക്കുന്നത്. ഇതിൽ ഏത് ആവശ്യത്തിലേക്കാണോ ഉൽപ്പന്നം position ചെയ്തിരിക്കുന്നത് അതിനനുസരിച്ച് ഉപഭോക്താവിലേക്ക് എത്തിക്കാൻ ഉള്ള കഴിവ് സാമർത്ഥ്യം നിങ്ങളിൽ ഉണ്ടായിരിക്കണം. | JP


 

TATA MOTORS with new gen vehicles...

TATA MOTORS ൽ നിന്നും പഠിക്കാനുള്ളത് :
ഒരു ഉൽപ്പന്നം വാങ്ങുന്നതിന് കടയിലേക്ക് പോകുന്നു. നിങ്ങൾ കുറച്ച് വ്യത്യസ്ത ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്യുന്നു, അതിൽ മികച്ചത് എന്നു തോന്നുന്ന ഒന്ന് വാങ്ങുന്നു. എന്തെന്നാൽ അവയിൽ കൂടുതൽ സവിശേഷതകൾ ഉണ്ട്. നല്ല മനോഹരമായ പാക്കേജിംഗ് ആണ്. മറ്റു ഉൽപ്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാം മികച്ചതായി തോന്നുന്നു. പക്ഷെ നിങ്ങൾ വീട്ടിലെത്തി, ഉൽപ്പന്നം തുറന്നു പരിശോധിക്കുകയാണ്. ഇപ്പോഴാണ് മനസ്സിലായത് ഈ ആകർഷിക്കുന്ന പലകാര്യങ്ങളും എനിക്ക് അനുയോജ്യം ആയിരുന്നില്ല, വിചാരിച്ചതുപോലെ ഇത് ഉപയോഗിക്കാൻ എളുപ്പമല്ല. നിങ്ങൾക്ക് ആവശ്യമില്ലാത്ത നിരവധി സവിശേഷതകളുണ്ട്. നിങ്ങൾക്ക് വേണ്ടത് ശരിക്കും ലഭിച്ചില്ല, നിങ്ങൾ വളരെയധികം ചെലവഴിച്ചതായി നിങ്ങൾ മനസ്സിലാക്കുന്നു.
എന്നാൽ നിങ്ങൾ ഉൽപ്പന്നം വീട്ടിലെത്തി ഉൽപ്പന്നം ഉപയോഗിക്കുമ്പോൾ, നിങ്ങൾ സ്റ്റോറിൽ കണ്ടതിനേക്കാൾ ആവശ്യപ്പെട്ടതിനേക്കാൾ ഒരുപാടു ഗുണങ്ങളുള്ള സവിശേഷതകൾ ഉള്ള ഉൽപ്പന്നമാണ് എങ്കിൽ നിങ്ങൾ വളരെ സംതൃപ്തി ഉള്ളവരായിരിക്കും. പറയുന്നതിനേക്കാൾ പ്രദർശിപ്പിക്കുന്നതിനേക്കാൾ വളരെ അധികം സവിശേഷതകൾ നിങ്ങൾക്ക് അനുയോജ്യമാക്കി തന്നിരിക്കുന്നു. നിരവധി പ്രശ്നങ്ങൾക്ക് ഇത് നല്ല ഒരു ഉപാധിയാണ് എങ്കിൽ നിങ്ങൾ ഈ ഉത്പന്നത്തിനെ ഈ കമ്പനിയെ ഇഷ്ടപ്പെടും, അതിനൊപ്പം ജീവിക്കുകയും കൂടുതൽ കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങുകയും ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളോടും ചുറ്റുപാടിലും സംസാരിച്ചുകൊണ്ടിരിക്കും.
ഓരോ ബിസിനസിലും പറയുന്നതിനേക്കാൾ പരസ്യപ്പെടുത്തുന്നനേക്കാൾ ഓരോ ഉപഭോക്താവിനും വേണ്ട ആവശ്യത്തിലേക്ക് കാലഘട്ടത്തിലുള്ള മാറ്റത്തിനനുസരിച്ച് സവിശേഷതകൾ ഉണ്ടോ എന്ന് സ്വന്തം ആവശ്യങ്ങളെ മുൻനിർത്തി ആണ് ഉൽപാദിപ്പിക്കുന്നതെങ്കിൽ നിങ്ങളുടെ ഉൽപ്പന്നത്തിന് സേവനത്തിന് എന്നും എതിരാളികളില്ലാതെ മുകളിൽ തന്നെ നിലനിൽക്കാൻ കഴിയും | JP