Monday 28 March 2022

പച്ച മരുന്നുകളുടെയും ഔഷധങ്ങളുടെയും പ്രത്യേകതരം എണ്ണകളുടെയും സൗരഭ്യം നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ കുറേ സഹോദരങ്ങളുടെയും സഹോദരിമാരുടെയും കൂടെ ഒരാഴ്ചയായി ( അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ് ) Vaidhyratnam എന്ന സ്ഥാപനത്തിൽ തൈക്കാട്ടുശ്ശേരിയിൽ ചിലവഴിച്ചതിൻ്റെ ആനന്ദം പങ്കുവയ്ക്കുകയാണിവിടെ.

പച്ച മരുന്നുകളുടെയും ഔഷധങ്ങളുടെയും പ്രത്യേകതരം എണ്ണകളുടെയും സൗരഭ്യം നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ കുറേ സഹോദരങ്ങളുടെയും സഹോദരിമാരുടെയും കൂടെ ഒരാഴ്ചയായി ( അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ് ) Vaidhyratnam എന്ന സ്ഥാപനത്തിൽ തൈക്കാട്ടുശ്ശേരിയിൽ ചിലവഴിച്ചതിൻ്റെ ആനന്ദം പങ്കുവയ്ക്കുകയാണിവിടെ. ട്രെയിനിങ് എന്നതിനേക്കാൾ കൂടിച്ചേരലുകൾ എന്നതാണ് ഇവിടെ പറയേണ്ടത്. വർഷങ്ങൾ അനുഭവ പരിചയങ്ങളെ കർമ്മവും ധന്യവും പുണ്യവുമായി കരുതുന്ന ഒരുകൂട്ടം ആളുകളുടെ പ്രവർത്തന മേഖലയാണ് വൈദ്യരത്നം. അത് ക്ലീൻ ചെയ്യുന്ന മിനിചേച്ചി മുതൽ 34 വർഷത്തിൻ്റെ സേവന പാരമ്പര്യവുമായി തെറാപ്പിസ്റ്റ്, നാരായണൻ ചേട്ടനും. ലോകത്തിൻ്റെ പലഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന അതിഥികളെ വലുപ്പച്ചെറുപ്പം നോക്കാതെ സൽക്കരിക്കുന്ന ഒരുപാട് നന്മയുള്ള നന്മ മരങ്ങൾ. ഈ ക്ലാസ്സുകളിൽ പരിചയപ്പെട്ട എല്ലാവരെയും ഓർക്കുന്നു എന്നതാണ് സത്യം. സതി ചേച്ചി മിനിചേച്ചി, Akhil, training coordinator ( അധികം സംസാരിക്കാത്ത സ്നേഹിച്ചു കൊല്ലുന്ന... എനിക്ക് ക്ലാസെടുക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഒന്നും തന്നെ പറയാതെ നടത്തിക്കൊണ്ടിരുന്ന ) Sharon ( എൻ്റെ സംസാരത്തിലെ ഒരു തെറ്റിനെ എനിക്ക് ചൂണ്ടിക്കാണിച്ചു തന്ന ), Dr. Deepu, Dr. Sudheesh, Dr. Asha, Narayanan chettan, Dr.Sajini, Sarasu chechi, Deepthi, Saranya, Gireesh, Krishna Kumar, Varghese, Manoj, etc. അയ്യോ.. കുറച്ചു പേരുടെ പേരുകൾ പറഞ്ഞാൽ മറ്റുള്ളവർക്ക് പ്രയാസമാകും അതുകൊണ്ട് മുകളില് പേരുകളെല്ലാം ഞാൻ മായ്ച്ചു കളയുകയാണ്. 200 പേര്.... സ്നേഹത്തോടെ സ്നേഹം മാത്രമുള്ള 200 പേര്. തികച്ചും പറയേണ്ട കുറച്ച് പേരുണ്ട്. അത് ഈ ക്ലാസ് ഒരുക്കിയതിന്... ആദ്യം പറയേണ്ടത് HR Head. ' കുറച്ചു തമാശയെല്ലാം പറഞ്ഞ് സന്തോഷം കൊടുക്കുക പ്രകാശ് ' എന്നുപറഞ്ഞ നാരായണൻ സാർ, Dr. Krishna Mooss, ട്രെയിനിങ്ങും ആയി ബന്ധപ്പെട്ട എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്ന HR. Anitha Madam, HR ( VAF) Jesmi, Rahul HR Executive, Dr. Sudha Madam Hopital സുപ്രെടെൻ്റ്.... ഇവിടെയും പ്രശ്നമാണ് നിർത്തി. എല്ലാവരുടെ പേരും ഇവിടെയും എഴുതേണ്ടിവരും.... നന്ദി എല്ലാവർക്കും... എന്നെ വൈദ്യരത്നത്തിൻ്റെ ട്രെയിനിങ് പാർട്ണർ ആയി തിരഞ്ഞെടുത്തതിൽ വളരെയധികം നന്ദി... വീണ്ടും കാണാം എന്നു പറഞ്ഞു പിരിയുമ്പോൾ വല്ലാത്ത ഒരു പ്രയാസം ഉണ്ട്... അതിലും പ്രയാസം കുറച്ചു പേര് കാർ വരെ വന്നു എന്നുള്ളതാണ്.. വിളിച്ചോട്ടെ... എപ്പോഴാ വിളിക്കേണ്ടത്... സാർ ഫോൺ എടുക്കുമോ??? ഈശ്വരാ... I LOVE YOU ALL...

Outbound Training for Nirmala College Of Management Studies

Nirmala College of Management Studies ലെ MBA students ആയി Outbound Training മായി 3 ദിവസം വയനാട്ടിലായിരുന്നു. എൻ്റെ പ്രവർത്തി മേഖല ഭൂരിഭാഗവും ബിസിനസുമായി ബന്ധപ്പെട്ട തായതുകൊണ്ട് ബിസിനസ് ആണ് മുഖ്യ പരിശീലന വിഷയം. ഈ സമയത്താണ് ഒരു OBT - Brave Warrior ആവശ്യപ്പെട്ടുകൊണ്ട് NCMS ഇൽ നിന്ന് കോൾ വന്നത്. സ്ഥാപനത്തിൻ്റെ ആവശ്യങ്ങളെ പഠിച്ചു കൊണ്ട് മൂന്നു ദിവസത്തെ OBT പ്രോഗ്രാം ഞാൻ നിർദ്ദേശിച്ചു. ബിസിനസ് സ്ഥാപനങ്ങളുമായി പ്രവർത്തിക്കുമ്പോൾ ബിസിനസിന് ആവശ്യമുള്ള ജീവനക്കാർ, സംരംഭകൻ എങ്ങിനെയായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ളതുകൊണ്ട് തന്നെ യുവാക്കളെ പറഞ്ഞു പരിശീലിപ്പിക്കണം എന്ന ആശയവുമായി 30 കുട്ടികളേയും കൊണ്ട് വയനാട്ടിലേക്ക്. യുവതി യുവാക്കളെ വളരെയധികം ഉത്സാഹം ഇല്ലാത്തവർ ഉത്തരവാദിത്വം ഇല്ലാത്തവർ ബഹുമാനം ഇല്ലാത്തവർ എന്നെല്ലാം പറഞ്ഞ് പലതരത്തിൽ പക്വത ഉണ്ട് എന്ന് നടിക്കുന്ന എന്നെപ്പോലെയുള്ളവർ പറയുന്ന ഈ കാലഘട്ടത്തിൽ തികച്ചും വ്യത്യസ്തരായ ആയിട്ടുള്ള ഒരുകൂട്ടം കുട്ടികൾ. കാര്യങ്ങളെ എടുക്കാനും അത് പ്രവർത്തി പദത്തിലേക്ക് കൊണ്ടുവരാനും എനിക്ക് ഉയരണമെന്നും എനിക്ക് സ്വന്തം കാലിൽ നിൽക്കണമെന്നും, മാതാപിതാക്കളോട് എനിക്ക് ഉത്തരവാദിത്തമുണ്ട്, ജീവിക്കണമെങ്കിൽ നല്ല മിടുക്ക് വേണം നല്ല ജോലി ചെയ്യണം, പണം ഉണ്ടാക്കണമെങ്കിൽ ബിസിനസ് ചെയ്യണം എന്നീ ഏറെ ചിന്തിക്കുന്ന ഒരു കൂട്ടം Mba talents. ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ സമൂഹത്തിൽ ആവശ്യമുള്ള ബിസിനസ് ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാൻ എനിക്ക് ആയിരം നാവാണ്. എന്നാൽ ഇവരിത് കേൾക്കുമോ ഉൾക്കൊള്ളുമൊ എന്ന വ്യാകുലതയോടെയാണ് ഞാൻ എൻ്റെ ക്ലാസിലേക്ക് പ്രവേശിച്ചത്. എന്നാൽ ആദ്യത്തെ 20 മിനിറ്റിൽ തന്നെ എല്ലാ കുട്ടികളും ഈ ക്ലാസ് എനിക്ക് വേണമെന്നുള്ളവരും, ആവശ്യക്കാരുമായി മാറി എന്നതാണ് ഈ NCMS Student ൻ്റെ പ്രത്യേകത. വളരെ ആവേശത്തോടെ എല്ലാ ആക്ടിവിറ്റികളിലും പങ്കെടുക്കുകയും അതിൽ നിന്നുള്ള Takeways എന്താണെന്ന് കൃത്യമായി മനസ്സിലാക്കാനുള്ള വിവേചനബുദ്ധി ഉള്ളവരും അത് സ്വന്തം കൂട്ടുകാരിലേക്ക് പകർന്നുകൊടുക്കാനും, കുറവുള്ള വരെ കൂടെ നിർത്താനും, ഒരുമിച്ചു പ്രവർത്തിച്ച്‌ കൂടുതൽ തേടുന്നവരും, അന്യോന്യം പ്രോത്സാഹിപ്പിക്കുന്ന വരും, തെറ്റുകളെ കൃത്യമായി ചൂണ്ടിക്കാണിക്കുന്നവരും ഓരോരുത്തരെയും സ്വന്തം നിലയിൽ ഉയർത്തിക്കൊണ്ടുവരാനും ശ്രദ്ധിക്കുന്ന ഒരു കൂട്ടം നല്ല യുവതിയവാക്കൾ. എടുത്തു പറയേണ്ടവ, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഏറെ പഠിക്കാനുണ്ട് എന്ന് നമ്മളെ പറയാതെ ഓർമ്മപ്പെടുത്തുന്ന Stella Miss, ഓരോ ആക്ടിവിറ്റി കളിലും കൃത്യമായ നിരീക്ഷണവും അത് കുട്ടികൾ എടുക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിച്ചുകൊണ്ട് അവരിലൊരാളായി നിലകൊള്ളുന്നു. ഓരോ കുട്ടികളെയും വ്യക്തിപരമായി നിരീക്ഷിച്ചുകൊണ്ട് വിലയിരുത്തുന്നു. HOD, Saneesh sir കൃത്യമായ അച്ചടക്കത്തോടെ പക്വതയോടെ കുട്ടികൾക്ക് നിർദ്ദേശം നൽകുന്നു. Vinil Sir ഇതേ കോളേജിൽ പഠിച്ച ഇവിടെത്തന്നെ അധ്യാപനം ആരംഭിച്ച വളരെ ചെറുപ്പം ഉള്ള അധ്യാപകൻ എന്നാൽ കൃത്യമായി മൂത്ത ജേഷ്ഠൻ എന്ന നിലയിൽ നിലകൊള്ളുന്നു. ഞാനും കുറച്ചു ചെറുപ്പമായി, ചെറുപ്പമാണ് എന്നാലും ! നന്നായി ആസ്വദിച്ചു. ബിസിനസ് പിരിമുറുക്കങ്ങൾ ഉള്ള പരിശീലനത്തിന് പുറത്ത് കുറേ മക്കളുടെ അച്ഛനായി അധ്യാപകനായി ചേട്ടൻ ആയി മൂന്നുദിവസം. പിരിയുമ്പോൾ എല്ലാവർക്കും വല്ലാത്ത പ്രയാസം ആയിരുന്നു. എൻ്റെ വീട്ടിലേക്ക് വരും എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരു ടൂർ ആയി. കാത്തിരിക്കുന്നു... കെട്ടിപ്പിടിച്ചും കൈകൊടുത്തും പിരിയുമ്പോൾ എന്തോ എന്നിലുള്ള കോളേജും എൻ്റെ മക്കളും എൻ്റെ ചെറുപ്പവും എന്നിലേക്ക് കൂടുതൽ അടുത്തു. വീണ്ടും കാണാം എന്നും കോളേജിൽ വരാം എന്നും ഇനിയും ട്രെയിനിങ്ങ് തരാമെന്നും എല്ലാം പറഞ്ഞു പിരിഞ്ഞു. കുറെ നല്ല ഓർമകളുമായി... ഇതാണ് ഇതാ ചുരമിറങ്ങി കൊണ്ടിരിക്കുന്നു... Thank you Nirmala College of Management Studies, Stella Miss, Saneesh Sir, Vinil Sir & Mr dear Kids...