Monday 28 March 2022

പച്ച മരുന്നുകളുടെയും ഔഷധങ്ങളുടെയും പ്രത്യേകതരം എണ്ണകളുടെയും സൗരഭ്യം നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ കുറേ സഹോദരങ്ങളുടെയും സഹോദരിമാരുടെയും കൂടെ ഒരാഴ്ചയായി ( അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ് ) Vaidhyratnam എന്ന സ്ഥാപനത്തിൽ തൈക്കാട്ടുശ്ശേരിയിൽ ചിലവഴിച്ചതിൻ്റെ ആനന്ദം പങ്കുവയ്ക്കുകയാണിവിടെ.

പച്ച മരുന്നുകളുടെയും ഔഷധങ്ങളുടെയും പ്രത്യേകതരം എണ്ണകളുടെയും സൗരഭ്യം നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ കുറേ സഹോദരങ്ങളുടെയും സഹോദരിമാരുടെയും കൂടെ ഒരാഴ്ചയായി ( അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ് ) Vaidhyratnam എന്ന സ്ഥാപനത്തിൽ തൈക്കാട്ടുശ്ശേരിയിൽ ചിലവഴിച്ചതിൻ്റെ ആനന്ദം പങ്കുവയ്ക്കുകയാണിവിടെ. ട്രെയിനിങ് എന്നതിനേക്കാൾ കൂടിച്ചേരലുകൾ എന്നതാണ് ഇവിടെ പറയേണ്ടത്. വർഷങ്ങൾ അനുഭവ പരിചയങ്ങളെ കർമ്മവും ധന്യവും പുണ്യവുമായി കരുതുന്ന ഒരുകൂട്ടം ആളുകളുടെ പ്രവർത്തന മേഖലയാണ് വൈദ്യരത്നം. അത് ക്ലീൻ ചെയ്യുന്ന മിനിചേച്ചി മുതൽ 34 വർഷത്തിൻ്റെ സേവന പാരമ്പര്യവുമായി തെറാപ്പിസ്റ്റ്, നാരായണൻ ചേട്ടനും. ലോകത്തിൻ്റെ പലഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന അതിഥികളെ വലുപ്പച്ചെറുപ്പം നോക്കാതെ സൽക്കരിക്കുന്ന ഒരുപാട് നന്മയുള്ള നന്മ മരങ്ങൾ. ഈ ക്ലാസ്സുകളിൽ പരിചയപ്പെട്ട എല്ലാവരെയും ഓർക്കുന്നു എന്നതാണ് സത്യം. സതി ചേച്ചി മിനിചേച്ചി, Akhil, training coordinator ( അധികം സംസാരിക്കാത്ത സ്നേഹിച്ചു കൊല്ലുന്ന... എനിക്ക് ക്ലാസെടുക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഒന്നും തന്നെ പറയാതെ നടത്തിക്കൊണ്ടിരുന്ന ) Sharon ( എൻ്റെ സംസാരത്തിലെ ഒരു തെറ്റിനെ എനിക്ക് ചൂണ്ടിക്കാണിച്ചു തന്ന ), Dr. Deepu, Dr. Sudheesh, Dr. Asha, Narayanan chettan, Dr.Sajini, Sarasu chechi, Deepthi, Saranya, Gireesh, Krishna Kumar, Varghese, Manoj, etc. അയ്യോ.. കുറച്ചു പേരുടെ പേരുകൾ പറഞ്ഞാൽ മറ്റുള്ളവർക്ക് പ്രയാസമാകും അതുകൊണ്ട് മുകളില് പേരുകളെല്ലാം ഞാൻ മായ്ച്ചു കളയുകയാണ്. 200 പേര്.... സ്നേഹത്തോടെ സ്നേഹം മാത്രമുള്ള 200 പേര്. തികച്ചും പറയേണ്ട കുറച്ച് പേരുണ്ട്. അത് ഈ ക്ലാസ് ഒരുക്കിയതിന്... ആദ്യം പറയേണ്ടത് HR Head. ' കുറച്ചു തമാശയെല്ലാം പറഞ്ഞ് സന്തോഷം കൊടുക്കുക പ്രകാശ് ' എന്നുപറഞ്ഞ നാരായണൻ സാർ, Dr. Krishna Mooss, ട്രെയിനിങ്ങും ആയി ബന്ധപ്പെട്ട എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്ന HR. Anitha Madam, HR ( VAF) Jesmi, Rahul HR Executive, Dr. Sudha Madam Hopital സുപ്രെടെൻ്റ്.... ഇവിടെയും പ്രശ്നമാണ് നിർത്തി. എല്ലാവരുടെ പേരും ഇവിടെയും എഴുതേണ്ടിവരും.... നന്ദി എല്ലാവർക്കും... എന്നെ വൈദ്യരത്നത്തിൻ്റെ ട്രെയിനിങ് പാർട്ണർ ആയി തിരഞ്ഞെടുത്തതിൽ വളരെയധികം നന്ദി... വീണ്ടും കാണാം എന്നു പറഞ്ഞു പിരിയുമ്പോൾ വല്ലാത്ത ഒരു പ്രയാസം ഉണ്ട്... അതിലും പ്രയാസം കുറച്ചു പേര് കാർ വരെ വന്നു എന്നുള്ളതാണ്.. വിളിച്ചോട്ടെ... എപ്പോഴാ വിളിക്കേണ്ടത്... സാർ ഫോൺ എടുക്കുമോ??? ഈശ്വരാ... I LOVE YOU ALL...

No comments:

Post a Comment