Monday, 28 March 2022
Outbound Training for Nirmala College Of Management Studies
Nirmala College of Management Studies ലെ MBA students ആയി Outbound Training മായി 3 ദിവസം വയനാട്ടിലായിരുന്നു.
എൻ്റെ പ്രവർത്തി മേഖല ഭൂരിഭാഗവും ബിസിനസുമായി ബന്ധപ്പെട്ട തായതുകൊണ്ട് ബിസിനസ് ആണ് മുഖ്യ പരിശീലന വിഷയം. ഈ സമയത്താണ് ഒരു OBT - Brave Warrior ആവശ്യപ്പെട്ടുകൊണ്ട് NCMS ഇൽ നിന്ന് കോൾ വന്നത്. സ്ഥാപനത്തിൻ്റെ ആവശ്യങ്ങളെ പഠിച്ചു കൊണ്ട് മൂന്നു ദിവസത്തെ OBT പ്രോഗ്രാം ഞാൻ നിർദ്ദേശിച്ചു. ബിസിനസ് സ്ഥാപനങ്ങളുമായി പ്രവർത്തിക്കുമ്പോൾ ബിസിനസിന് ആവശ്യമുള്ള ജീവനക്കാർ, സംരംഭകൻ എങ്ങിനെയായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ളതുകൊണ്ട് തന്നെ യുവാക്കളെ പറഞ്ഞു പരിശീലിപ്പിക്കണം എന്ന ആശയവുമായി 30 കുട്ടികളേയും കൊണ്ട് വയനാട്ടിലേക്ക്.
യുവതി യുവാക്കളെ വളരെയധികം ഉത്സാഹം ഇല്ലാത്തവർ ഉത്തരവാദിത്വം ഇല്ലാത്തവർ ബഹുമാനം ഇല്ലാത്തവർ എന്നെല്ലാം പറഞ്ഞ് പലതരത്തിൽ പക്വത ഉണ്ട് എന്ന് നടിക്കുന്ന എന്നെപ്പോലെയുള്ളവർ പറയുന്ന ഈ കാലഘട്ടത്തിൽ തികച്ചും വ്യത്യസ്തരായ ആയിട്ടുള്ള ഒരുകൂട്ടം കുട്ടികൾ. കാര്യങ്ങളെ എടുക്കാനും അത് പ്രവർത്തി പദത്തിലേക്ക് കൊണ്ടുവരാനും എനിക്ക് ഉയരണമെന്നും എനിക്ക് സ്വന്തം കാലിൽ നിൽക്കണമെന്നും, മാതാപിതാക്കളോട് എനിക്ക് ഉത്തരവാദിത്തമുണ്ട്, ജീവിക്കണമെങ്കിൽ നല്ല മിടുക്ക് വേണം നല്ല ജോലി ചെയ്യണം, പണം ഉണ്ടാക്കണമെങ്കിൽ ബിസിനസ് ചെയ്യണം എന്നീ ഏറെ ചിന്തിക്കുന്ന ഒരു കൂട്ടം Mba talents.
ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ സമൂഹത്തിൽ ആവശ്യമുള്ള ബിസിനസ് ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാൻ എനിക്ക് ആയിരം നാവാണ്. എന്നാൽ ഇവരിത് കേൾക്കുമോ ഉൾക്കൊള്ളുമൊ എന്ന വ്യാകുലതയോടെയാണ് ഞാൻ എൻ്റെ ക്ലാസിലേക്ക് പ്രവേശിച്ചത്. എന്നാൽ ആദ്യത്തെ 20 മിനിറ്റിൽ തന്നെ എല്ലാ കുട്ടികളും ഈ ക്ലാസ് എനിക്ക് വേണമെന്നുള്ളവരും, ആവശ്യക്കാരുമായി മാറി എന്നതാണ് ഈ NCMS Student ൻ്റെ പ്രത്യേകത. വളരെ ആവേശത്തോടെ എല്ലാ ആക്ടിവിറ്റികളിലും പങ്കെടുക്കുകയും അതിൽ നിന്നുള്ള Takeways എന്താണെന്ന് കൃത്യമായി മനസ്സിലാക്കാനുള്ള വിവേചനബുദ്ധി ഉള്ളവരും അത് സ്വന്തം കൂട്ടുകാരിലേക്ക് പകർന്നുകൊടുക്കാനും, കുറവുള്ള വരെ കൂടെ നിർത്താനും, ഒരുമിച്ചു പ്രവർത്തിച്ച് കൂടുതൽ തേടുന്നവരും, അന്യോന്യം പ്രോത്സാഹിപ്പിക്കുന്ന വരും, തെറ്റുകളെ കൃത്യമായി ചൂണ്ടിക്കാണിക്കുന്നവരും ഓരോരുത്തരെയും സ്വന്തം നിലയിൽ ഉയർത്തിക്കൊണ്ടുവരാനും ശ്രദ്ധിക്കുന്ന ഒരു കൂട്ടം നല്ല യുവതിയവാക്കൾ.
എടുത്തു പറയേണ്ടവ, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഏറെ പഠിക്കാനുണ്ട് എന്ന് നമ്മളെ പറയാതെ ഓർമ്മപ്പെടുത്തുന്ന Stella Miss, ഓരോ ആക്ടിവിറ്റി കളിലും കൃത്യമായ നിരീക്ഷണവും അത് കുട്ടികൾ എടുക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിച്ചുകൊണ്ട് അവരിലൊരാളായി നിലകൊള്ളുന്നു. ഓരോ കുട്ടികളെയും വ്യക്തിപരമായി നിരീക്ഷിച്ചുകൊണ്ട് വിലയിരുത്തുന്നു. HOD, Saneesh sir കൃത്യമായ അച്ചടക്കത്തോടെ പക്വതയോടെ കുട്ടികൾക്ക് നിർദ്ദേശം നൽകുന്നു. Vinil Sir ഇതേ കോളേജിൽ പഠിച്ച ഇവിടെത്തന്നെ അധ്യാപനം ആരംഭിച്ച വളരെ ചെറുപ്പം ഉള്ള അധ്യാപകൻ എന്നാൽ കൃത്യമായി മൂത്ത ജേഷ്ഠൻ എന്ന നിലയിൽ നിലകൊള്ളുന്നു.
ഞാനും കുറച്ചു ചെറുപ്പമായി, ചെറുപ്പമാണ് എന്നാലും ! നന്നായി ആസ്വദിച്ചു. ബിസിനസ് പിരിമുറുക്കങ്ങൾ ഉള്ള പരിശീലനത്തിന് പുറത്ത് കുറേ മക്കളുടെ അച്ഛനായി അധ്യാപകനായി ചേട്ടൻ ആയി മൂന്നുദിവസം. പിരിയുമ്പോൾ എല്ലാവർക്കും വല്ലാത്ത പ്രയാസം ആയിരുന്നു. എൻ്റെ വീട്ടിലേക്ക് വരും എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരു ടൂർ ആയി. കാത്തിരിക്കുന്നു... കെട്ടിപ്പിടിച്ചും കൈകൊടുത്തും പിരിയുമ്പോൾ എന്തോ എന്നിലുള്ള കോളേജും എൻ്റെ മക്കളും എൻ്റെ ചെറുപ്പവും എന്നിലേക്ക് കൂടുതൽ അടുത്തു. വീണ്ടും കാണാം എന്നും കോളേജിൽ വരാം എന്നും ഇനിയും ട്രെയിനിങ്ങ് തരാമെന്നും എല്ലാം പറഞ്ഞു പിരിഞ്ഞു. കുറെ നല്ല ഓർമകളുമായി... ഇതാണ് ഇതാ ചുരമിറങ്ങി കൊണ്ടിരിക്കുന്നു...
Thank you Nirmala College of Management Studies, Stella Miss, Saneesh Sir, Vinil Sir & Mr dear Kids...
Subscribe to:
Post Comments (Atom)
Calicut ൽ ഒരു പരിപാടി കഴിഞ്ഞ് ഇറങ്ങിയപ്പോൾ ട്രെയിൻ മിസ്സായി, ലോ ഫ്ലോറിൽ വരാമെന്ന് തീരുമാനിച്ചു. വണ്ടിയിൽ കയറിയിരുന്നപ്പോൾ തൊട്ടടുത്ത് ഒരു ...

-
YES.., അതെ ഇത് പി.സി. തോമസ് “ പി. സി. തോമസ് “ എന്ന ബ്രാൻഡിൽ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രൊഫഷണലുകളെ സൃഷ്ടിച്ച ഒരു വലിയ ബ്ര...
-
“ ഒരോ വ്യക്തിയും വ്യത്യസ്തരാണ്. കുട്ടികളിലെ വ്യത്യസ്തത കണ്ടെത്തി, അവരെ സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരാക്കി മാറ്റുക എന്നതാണ് സ്കൂളിൻറെ ധർമ്...
-
നന്ദി… അതെ… 2008 മുതലേയുള്ള ഈ ട്രെയിനിങ് യാത്രയിൽ ഒരുപാട് ബ്രാൻഡുമായി പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിലേക്ക് എന്നെ എത്തിച്ചതിന...
No comments:
Post a Comment