Tuesday 2 November 2021

ഒരു സാധാരണ ' കച്ചോടം ' നടത്തുന്ന ആളല്ല ഇന്നത്തെ കച്ചവടക്കാരൻ; യുവതലമുറ ഇവരെ അറിഞ്ഞിരിക്കണം youth@business


ഒരു സാധാരണ ' കച്ചോടം ' നടത്തുന്ന ആളല്ല ഇന്നത്തെ കച്ചവടക്കാരൻ; യുവതലമുറ ഇവരെ അറിഞ്ഞിരിക്കണം !

പണ്ടത്തെ വാങ്ങൽ വിൽക്കൽ എന്ന കച്ചവട രീതിയിൽ തന്നെ, ഒരുപാട് പുതിയ പദങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. ഈ കച്ചവട പദങ്ങളിലേക്ക് സമൂഹവും സമൂഹത്തിൽ ഓരോരുത്തരും കടന്നു ചെല്ലുമ്പോഴാണ് ഒരു രാജ്യം, നാട്, കുടുംബം, വ്യക്തികൾ അഭിവൃദ്ധിപ്പെടുന്നത്. 

 ജനങ്ങളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച്, അവരുടെ ജീവിതം  മെച്ചപ്പെടുത്തുന്ന,  സന്തോഷവും സംതൃപ്തിയും സൗകര്യങ്ങളും നൽകുന്ന ഉൽപ്പന്നങ്ങൾ അഥവാ സേവനങ്ങൾ (Value Creation) നൽകുന്നതിനുള്ള പ്രവർത്തനങ്ങളെയാണ് ബിസിനസ് എന്ന് പറയുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന  ഉൽപ്പന്നങ്ങളെ ആവശ്യക്കാരിലേക്ക് എത്തിക്കാൻ  വേണ്ടതായ നടപടികളെ,  പ്രവർത്തനങ്ങളെ  Marketing
ആയി പരിഗണിക്കുന്നു. ഉൽപ്പന്നത്തിനെ ആവശ്യക്കാരന്  നൽകാം എന്നുള്ള ഉടമ്പടിയെ  വിൽപ്പന (Sales) എന്നും മേൽ പറഞ്ഞ മൂല്യങ്ങളോടെ ഉൽപ്പന്നത്തിനെ ഉപഭോക്താവിൽ എത്തിക്കുന്ന പ്രവർത്തിയെ Value Delivery ആയും ഇതുമായി ബന്ധപ്പെട്ട് വരുന്ന മൂല്യ കൈമാറ്റത്തിന്  സാമ്പത്തികം (Finance) എന്നും പറയുന്നു.... ഇതെല്ലാം  അടങ്ങിയ പ്രവർത്തനങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്നതാണ് ഇന്ന് കച്ചവടം എന്നു പറയുന്നത്. 

കേരള സമൂഹത്തിലെ ബഹുഭൂരിപക്ഷം ആളുകളും ഇതുമായി ബന്ധപ്പെട്ടു  പ്രവർത്തിക്കുന്നവരുമാണ്.  സമൂഹത്തിൻ്റെ ആവശ്യത്തിനു വേണ്ടി തന്നെയാണ് കച്ചവടം നിലനിൽക്കുന്നത്  എന്നതുകൊണ്ടുതന്നെ കച്ചവടക്കാരും സമൂഹത്തിന് വേണ്ടപ്പെട്ടവർ തന്നെയാണ്. 

തൻ്റെ സമയത്തിനെ  ഇഷ്ടമുള്ള പ്രകാരം വിനിയോഗിക്കാം എന്നും, തൻ്റെ ആശയത്തിനെ  നല്ല രീതിയിൽ സമൂഹത്തിൽ നൽകാമെന്നും, അതിലൂടെ സമ്പാദിക്കാം എന്നും, അതിലൂടെ സന്തോഷിക്കാം എന്നുമുള്ള വിവിധതരത്തിലുള്ള അഭിലാഷങ്ങളോടെയാണ് വ്യക്തികൾ ബിസിനസിലേക്ക് വരുന്നത്.  ബിസിനസ്സിൽ ഇന്ന്  ആവശ്യത്തിലേറെ ആളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ ബിസിനസ് മേഖലയിൽ ആവശ്യത്തിലേറെ ആളുകൾ പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ ബിസിനസ് മേഖലയുടെ Supply കൂടുതലും Demand കുറവുമാണ്. 

ബിസിനസ് ആശയത്തിനെ  സമൂഹത്തിലേക്ക് എത്തിക്കാൻ  സംരംഭകൻ ആശ്രയിക്കുന്നത്  സമൂഹത്തിലുള്ള  ആളുകളെയാണ്, ജീവനക്കാരെയാണ്. അതായത് ഒരു സ്ഥാപനം എന്ന് പറയുന്നത് ആ സ്ഥാപനത്തിനുള്ള ജീവനക്കാരാണ്. സ്ഥാപനവുമായി ബന്ധപ്പെട്ട വരുന്ന  Value Creation, Marketing, Sales, Value Delivery and Finance പ്രക്രിയയെ ഏറ്റവും പ്രഗല്ഭരായ ജീവനക്കാരി ലൂടെ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ നടത്താൻ കഴിഞ്ഞെങ്കിൽ മാത്രമാണ് ഒരു സംരംഭകന് വിജയിക്കാൻ കഴിയുകയുള്ളൂ. ഇതിന്  ഓരോ മേഖലകളിലും ഉൽപ്പാദനക്ഷമതയുള്ള  പ്രഗൽഭരായ ജീവനക്കാരെ ബിസിനസ് സമൂഹത്തിന് ആവശ്യമാണ്. ഇത് ഒരു വലിയ തൊഴിലവസരം ആണ്. 

ഈ അവസരത്തിന് മുൻനിർത്തി ആയിരിക്കണം ഇന്നത്തെ തലമുറ ഉയരേണ്ടത്.....അവരെ  ഉയർത്തേണ്ടത്. ഓരോ മേഖലയ്ക്കും ഉല്പാദനക്ഷമതയോടെ പ്രഗൽഭരായ ആയിട്ടുള്ള ഉദ്യോഗാർത്ഥികളെ ഈ സമൂഹത്തിന് ആവശ്യമാണ്. തൻ്റെ സമയത്തിനെയും കഴിവിനെയും അറിവിനെയും ഏറ്റവും കാര്യക്ഷമമായി ഉപയോഗിച്ച്‌, അതിലൂടെ സ്ഥാപനത്തിന് മികച്ച വരുമാനം ഉണ്ടാക്കുന്നതിനുള്ള, ഉടമസ്ഥതയുള്ള, ആത്മാർത്ഥതയുള്ള,  അതിലൂടെ സ്വന്തം അഭിവൃദ്ധി, തൊഴിൽ സംബന്ധമായ ഉയർച്ച, നേതൃത്വം നൽകാനുള്ള കഴിവ്, സാമ്പത്തിക ഉന്നമനം, ദീർഘവീക്ഷണം, ജീവിത ലക്ഷ്യങ്ങൾ എന്നീ പ്രതീക്ഷകളുള്ള യുവതലമുറയെ ആണ് ഇന്ന് ബിസിനസ് സമൂഹത്തിന് ആവശ്യം. കഴിവിനെയും ഉൽപ്പാദന ക്ഷമതയെയും  അറിവിനെയും അളക്കാൻ വിവിധ മാർഗങ്ങൾ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ, ഡിമാൻഡ് അനുസരിച്ച് വളരാൻ കഴിഞ്ഞാൽ യുവതലമുറ എന്നും സമൂഹത്തിന് ഒരു മുതൽക്കൂട്ടാകും. ഇത്തരത്തിലുള്ള ക്രമീകരണങ്ങൾക്ക് പഠന ക്രമങ്ങൾക്ക് പ്രചോദനങ്ങൾക്ക് സമൂഹം, മാതാപിതാക്കൾ, കോളേജ്, സ്കൂൾ ഒരുങ്ങേണ്ടതുണ്ട്. 

യുവതലമുറയോട്, ഇന്ന് നിങ്ങൾ ആസ്വദിക്കുന്ന എല്ലാ സ്വാതന്ത്ര്യവും നിങ്ങൾക്ക് തൊട്ടുമുൻപുള്ള തലമുറ നിങ്ങൾക്കുവേണ്ടി ഒരുക്കിയതാണ്. ഇത് നിങ്ങൾ അടുത്ത തലമുറയ്ക്ക് കൊടുക്കണം എന്നല്ല. ഈ ആസ്വാദനം നിലനിൽക്കാൻ ഈ കാലഘട്ടത്തിലുള്ള സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ഒരുങ്ങുന്നുവെങ്കിൽ  ഇനിയുള്ള കാലം നിങ്ങളുടേതാണ് ! നിങ്ങൾക്ക് സ്വന്തമാണ് ! നിങ്ങൾക്ക് അതിനെ തീർത്തും ആസ്വദിക്കാം ! ഈ ലോകം നിങ്ങളുടേതായി മാറ്റാം... | JP