എന്താണ് ബിസിനസ് ട്രെയിനിങ് ??
ഒരു ബിസിനസ് ട്രെയിനിങ് സ്ഥാപനത്തിന് അല്ലെങ്കിൽ സ്ഥാപനത്തിൻ്റെ സ്റ്റാഫുകൾക്ക് നൽകുന്നതിലൂടെ സ്ഥാപനത്തിനും സ്ഥാപനത്തിലെ സ്റ്റാഫുകൾക്കും ഉയർച്ച (Attitude, Skill, Knowledge, performance, competency & creativity) ഉണ്ടാക്കാൻ കഴിയുന്നതായിരിക്കണം ബിസിനസ് ട്രെയിനിങ്.
തൻറെ കയ്യിൽ ഉള്ളത് വിളമ്പുന്നതിന് അല്ല ബിസിനസ് ട്രെയിനിങ് എന്നുപറയുന്നത്! ഓരോ ബിസിനസിനും ആളുകൾക്കും വ്യത്യസ്തമായ സ്വഭാവങ്ങൾ ഉണ്ടാകാം, ആ ബിസിനസിൻ്റെ അല്ലെങ്കിൽ ആളുകളുടെ സ്വഭാവത്തിനെ പഠിച്ച്
അതിൽ വേണ്ട മാറ്റങ്ങളെ നിർദ്ദേശിച്ച് മാറ്റങ്ങളിലൂടെ അവരുടെ സ്ഥാപനത്തിനും ആളുകൾക്കും വരുമാനം ഉയർത്തുന്ന സാധ്യതകളെ മനസ്സിലാക്കി കൊടുത്തു നാളെമുതൽ ചെയ്യാൻ പ്രേരിപ്പിക്കുന്നത് ആയിരിക്കണം ട്രെയിനറുടെ കഴിവ്.
ഇത്തരത്തിലുള്ള ട്രെയിനിങ്ങുകൾക്ക് സ്ഥാപനത്തിനേയും സ്ഥാപനത്തിലെ ആളുകളെയും വ്യക്തമായി പഠിക്കണം. എട്ടോ പത്തോ മണിക്കൂറുകൊണ്ട് സ്ഥാപനത്തിന്
വേണ്ട പ്രവൃത്തികളെ പഠിപ്പിക്കാൻ കഴിയണമെന്നില്ല. പക്ഷേ പ്രവർത്തികൾക്ക് അനുയോജ്യം
ആയിട്ടുള്ള ഒരു മൈൻഡ് സെറ്റ് അവരിൽ പുതിയതായി ഉണ്ടാക്കാൻ ഒരു ട്രെയിനിങ് കൊണ്ട് സാധിക്കണം.
ഈ ട്രെയിനിങ്ങിനു ശേഷം നമ്മൾ പറഞ്ഞ അല്ലെങ്കിൽ വരുത്തിയ മാറ്റങ്ങൾ സ്ഥാപനത്തിലോ ആളുകളിലൊ വന്നിട്ടുണ്ട് എന്ന് ഉറപ്പാക്കേണ്ടത് ട്രെയിനറുടെ ഉത്തരവാദിത്തമാണ്.
ഇവിടെ ട്രെയിനിങ്ങിൽ വേണ്ടത് Bill Gates, Elon Musk, Steev Job എന്നിവരുടെ വളർച്ചകളെയല്ല, അവിടെ നിന്നും കിട്ടിയ അറിവുകളെ പരിചയങ്ങളെ ഈ സ്ഥാപനത്തിൽ എങ്ങനെ കൊണ്ടുവരാം എന്ന് അവരുടെ ബിസിനസ് ഭാഷയിലേക്ക് ആക്കി കസ്റ്റമൈസ് ചെയ്തുകൊണ്ട് അവരവരുടെ മേഖലയിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെ അവർക്ക് മനസ്സിലാകുന്ന ഭാഷയിലേക്ക് മാറ്റി കൊടുക്കാൻ കഴിവുള്ളവൻ ആയിരിക്കണം ട്രെയിനർ.
അവർക്ക് മനസ്സിലാകാത്ത അവർ കേൾക്കാത്ത
അവർക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞ് ആളുകളെ മോട്ടിവേറ്റ് ചെയ്യാം അത് ട്രെയിനിങ്ങിന് കഴിയുന്നതോടെ അവരിൽ നിന്ന് മാഞ്ഞു പോകുകയും ചെയ്യും. എന്നാൽ അവർക്ക് അറിയുന്ന കാര്യങ്ങൾ അതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ ലോകം എങ്ങനെ ചെയ്യുന്നു, അത് എങ്ങിനെ നമ്മൾക്ക് ഉപയോഗിക്കാം,
സമയത്തിന് ഉല്പാദനക്ഷമതക്ക് വേണ്ടി എങ്ങനെ ക്രമീകരിക്കാം, ലക്ഷ്യത്തിലേക്ക് മറ്റെന്തെല്ലാം മാർഗ്ഗങ്ങളെ ഉപയോഗിക്കാം, പുതിയ മാർഗ്ഗങ്ങളെ എങ്ങനെ കണ്ടെത്താം, എങ്ങിനെ അതിലൂടെ ഇവിടെ ബിസിനസും സ്വന്തമായും പുരോഗതിയിലേക്ക് വരാം ഇതിനുള്ള രീതികളെ അവരുടെ ഉദാഹരണങ്ങൾ വച്ച് പറഞ്ഞു കൊടുക്കാൻ കഴിയണം.
ഉദാഹരണമായി ആയി, ഒരു മണിക്കൂർ കൊണ്ട് 100 ബോട്ടിൽ നിറയ്ക്കുന്ന ഒരു നിർമ്മാണ യൂണിറ്റിൽ
ട്രെയിനിങ് കഴിയുന്നതിലൂടെ 110 ബോട്ടിൽ നിറയ്ക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ട്രെയിനിങ് മെച്ചപ്പെട്ടതാണ്.
ബിസിനസ്സിൽ ട്രെയിനിങ് ചെയ്യുമ്പോൾ...
ബിസിനസ് ട്രെയിനിങ്ങിനെ നമുക്ക് മൂന്നായി തിരിക്കാം.
1. ബിസിനസിൻ്റെ ഉൽപ്പന്നത്തിലും സർവ്വീസിലും കൊടുക്കേണ്ടത് ആയിട്ടുള്ള ട്രെയിനിങ്.
അറിയുന്ന ബിസിനസ് തന്നെ എല്ലാ കാലഘട്ടത്തിലും കൊണ്ടുനടക്കാൻ കഴിയണമെന്നില്ല. കാലത്തിന് മാറ്റമുണ്ട് സമൂഹത്തിന് മാറ്റമുണ്ട് വ്യക്തികൾക്ക് മാറ്റമുണ്ട് ഈ മാറ്റത്തിനനുസരിച്ച് നമ്മുടെ ഉൽപ്പന്നത്തിൽ , സർവീസിൽ വേണ്ടതായ വ്യത്യസ്ത നിലനിൽക്കുന്നുണ്ട് എന്നതിനെ അടിസ്ഥാനപ്പെടുത്തി നൽകേണ്ട ട്രെയിനിങ്.
2. ബിസിനസുമായി ബന്ധപ്പെട്ടുള്ള മാനേജ്മെൻറ് കൊടുക്കേണ്ട ട്രെയിനിങ് അല്ലെങ്കിൽ നിർദ്ദേശങ്ങൾ.
ഒരു സ്ഥാപനത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്ന് പറയുന്നത് സംരംഭകൻ അല്ലെങ്കിൽ ബിസിനസ് ഉടമയാണ്. ബിസിനസിനെ നയിക്കാൻ ആവശ്യമായ കാലാകാലങ്ങളിലുള്ള കഴിവുകളെ പ്രയോജനപ്പെടുത്തി എങ്ങിനെ നല്ല നിലയിൽ Leadership, Delegation, System & Process, performance management system & time multiplication തുടങ്ങിയവയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തി നമ്മുടെ സ്റ്റാഫിനെയും സ്ഥാപനത്തെയും ഏറ്റവും നല്ല രീതിയിൽ ഉപയോഗിച്ച് ലക്ഷ്യത്തിലേക്ക് എങ്ങനെ എത്തിപ്പെടാനുള്ള കാര്യത്തിലേക്ക് ട്രെയിനിങ് ആവശ്യമാണ്.
3. സർവീസിലും ഉൽപ്പന്നവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിൽ ഉള്ള സ്റ്റാഫിനെ കൊടുക്കേണ്ട ട്രെയിനിങ് അല്ലെങ്കിൽ നിർദ്ദേശങ്ങൾ.
ഈ കാലഘട്ടത്തിലെ കസ്റ്റമർ കെയർ എന്താണെന്നും എങ്ങനെ ബിസിനസ് റിലേഷൻഷിപ്പ് നിലനിർത്തണമെന്നും എങ്ങനെ കസ്റ്റമറുമായി കമ്മ്യൂണിക്കേറ്റ് ചെയ്യണമെന്നും ഉൽപ്പന്നത്തിനെ എങ്ങിനെ അവതരിപ്പിക്കണം എന്നും, സെയിൽ എങ്ങനെ ക്ലോസ് ചെയ്യാം എന്നും, ബിസിനസ് ഫോളോ അപ്പ് ഇങ്ങനെ ചെയ്യണമെന്നും ട്രെയിനിങ്ങിലൂടെ അവരെ പഠിപ്പിക്കേണ്ടതുണ്ട് ഉണ്ട്. സെയിൽസ് & മാർക്കറ്റിംഗും പ്രത്യേക കോഴ്സുകൾ നിലനിൽക്കുന്നില്ല എന്നുള്ളതുകൊണ്ട് കാലത്തിനനുസരിച്ചുള്ള അപ്ഡേഷൻ ഓരോ സ്റ്റാഫിലും നിരന്തരം ഓർമ്മപ്പെടുത്തി ബിസിനസ് വളർച്ചഎങ്ങനെ നിലനിർത്താം എന്നും അതിനു വേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ് സ്റ്റാഫിൽ വേണ്ടതെന്നും വ്യക്തമായി അവരെ പഠിപ്പിക്കേണ്ടത് സ്ഥാപനത്തിൻറെ ഉത്തരവാദിത്തമാണ് അതാണ് സ്റ്റാഫ് ട്രെയിനിങ്.
ഒരു സ്ഥാപനത്തിൻറെ പുരോഗമനത്തിന് സ്റ്റാഫിനെ മാത്രം ട്രെയിൻ ചെയ്തതുകൊണ്ട് കാര്യമില്ല. ആ സ്ഥാപനത്തിൻറെ മൊത്തം സ്വഭാവത്തിൽ എന്തെല്ലാം മാറ്റങ്ങൾ ലോക സംഭവിക്കുന്നുണ്ട് എന്ന സ്ഥാപനത്തിന് പഠിപ്പിക്കുന്നതാണ് ബിസിനസ് ട്രെയിനിങ്.
Jayaprakash Balan
Call : 9400221111
jayaprakash balan malayalam motivation quote malayalee kerala inspirational quote motivation tip malayalam jayaprakash business trainer business coach
No comments:
Post a Comment