ഇന്നത്തെ കച്ചവട ലോകം, പലചരക്ക് കടയിൽ നിന്ന് സൂപ്പർ മാർക്കറ്റിലേക്കും ഹൈപ്പർമാർക്കറ്റിലേക്കും ഷോപ്പിങ് മാളുകളിക്കും വളർന്നു നിൽക്കുന്ന ഈ കാലഘട്ടത്തിൽ മത്സരം അതിശക്തമാണ്. നമ്മുടെ ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ ഗുണനിലവാരം നിലനിർത്തുക എന്നതിനപ്പുറത്ത്, അത് വേണ്ടവരിലേക്ക് എത്തിക്കുക അഥവാ ഉൽപ്പന്നത്തിന് ഡിമാൻഡ് ഉണ്ടാക്കുക എന്ന മാർക്കറ്റിംഗ് എന്നതാണ് ഒന്നാമത്തെ ഏറ്റവും വലിയ ഭീഷണി. ചെറിയ തരത്തിലുള്ള മാർക്കറ്റിംഗ് ആക്ടിവിറ്റികൾ ഒന്നുംതന്നെ നമ്മുടെ ഉൽപ്പന്നത്തിൽ സർവീസിൽ ശ്രദ്ധ കൊണ്ടുവരാൻ പറ്റണമെന്നില്ല. ഉൽപ്പന്നത്തിനെ അറിഞ്ഞു റഫറൻസ് ലഭിച്ചു കൊണ്ട് ബിസിനസ് നേടാം എന്നതിലേക്ക് സംരംഭത്തിനെ നിലനിർത്താൻ വളരെയധികം ബാധ്യതകൾ വന്നേക്കാം.
Saturday, 11 September 2021
രണ്ടാമതായി, ഒരു ബിസിനസിനെ വേണ്ടതായ നൂതന ആശയങ്ങളും ഭാവനകളും നിർദേശിക്കുന്ന് ഒരു ടീമും, അതിനുവേണ്ട ആസൂത്രണങ്ങൾ ഒരുക്കുന്നതിന് മറ്റൊരു ടീമും, അത് നടപ്പാക്കുന്നതിന് മൂന്നാമതായി ഒരു ടീമും കൂടിയതാണ് ഇന്നത്തെ എല്ലാ വലിയ സംരംഭങ്ങളും. അതായത്ത് ഒരു സ്ഥാപനത്തിന് കീഴിലുള്ള വിവിധ പ്രവർത്തനങ്ങളിൽ ഓരോന്നിലും മികവുറ്റ ആളുകളെ വെച്ചുകൊണ്ടാണ് വലിയ സംരംഭങ്ങൾ മുന്നോട്ടു പോകുന്നത്. അതാതു മേഖലകളിൽ വളരെയധികം നൈപുണ്യം ഉള്ളവരാണ് ഈ മേഖലകൾ കൈകാര്യം ചെയ്യുന്നത് എന്നർത്ഥം. അവരുടെ വളരെ കാലത്തെ അനുഭവപരിചയം ആണ് അവർ ബിസിനസ്സിൽ കൊണ്ടുവരുന്നത്. എന്നാൽ ഇവിടെ ഒരു ചെറിയ സംരംഭകൻ അദ്ദേഹം തന്നെ ആശയവും അദ്ദേഹം തന്നെ ആസൂത്രണവും അദ്ദേഹം തന്നെ നടപ്പാക്കലും ചെയ്യുമ്പോൾ പല മേഖലകളിലേക്ക് അദ്ദേഹത്തിന് ശ്രദ്ധ പോകേണ്ടത് ഉള്ളതുകൊണ്ട് തന്നെ എല്ലാ മേഖലകളിലും മികച്ച കാര്യക്ഷമത കൊണ്ടുവരാൻ കഴിയണമെന്നില്ല.
ഇവിടെയാണ് വിവിധ തരത്തിലുള്ള കൂടിച്ചേരലുകൾ കൊണ്ട് ബിസിനസിനെ ഉയർത്താൻ സാധ്യതകൾ നിലനിൽക്കുന്നത്.
നമ്മുടെ ബിസിനസിനോട് ചേർന്നു കിടക്കുന്ന ബിസിനസ് സംരംഭങ്ങളുമായി സർവീസുകളുമായി ഒരു ഒത്തുചേരൽ. എവിടെയെല്ലാം പൊതുവായി ഉപയോഗിക്കാൻ പറ്റുന്ന മാർഗ്ഗങ്ങൾ ഉണ്ടോ അതെല്ലാം ഉപയോഗിക്കുക. മാർക്കറ്റിംഗ്, ഓഫീസ്, ഓഫീസ് സ്റ്റാഫ്, കൺസൾട്ടൻസി സർവീസുകൾ, ലീഗൽ സർവീസ്, തുടങ്ങി ഒരുമിച്ചു കൊണ്ടുപോകാൻ പറ്റുന്ന കാര്യങ്ങളെ പൊതുവായി ചെലവഴിച്ച്, ആ ചിലവിനെ പങ്കിട്ടെടുക്കാം. ഒരു consultant ഒരു സർവീസിന് ഒരു സ്ഥാപനത്തിൽ നിന്ന് വാങ്ങുന്ന സർവീസ് ചാർജ് അഞ്ച് സ്ഥാപനത്തിനെ ഒന്നാക്കി കണ്ടു കൊണ്ട് കൊടുക്കുക. കൃത്യം ആയിട്ടുള്ള SOP (Standard Operation Procedure ) അനിവാര്യമാണ്, എന്നാൽ ഇത് സാധ്യമാണ് അല്ലെങ്കിൽ സാധ്യമാക്കണം.
എല്ലാ മേഖലകളിലും ഈ ആശയം നിലനിൽക്കണമെന്നില്ല. എന്നാൽ കഴിയുന്ന മേഖലകളിൽ ഇത്തരത്തിലുള്ള സംയോജനം ബിസിനസിൻ്റ വളർച്ചയെ വളരെയധികം വർധിപ്പിക്കാൻ കഴിഞ്ഞേക്കാം. ന്യായവില ലഭിക്കാനും അനാവശ്യമായ മത്സരങ്ങൾ ഒഴിവാക്കാനും ആവശ്യക്കാരിലേക്ക് ഉൽപന്നങ്ങളേയും സർവീസിനെയും എത്തിക്കാൻ പുതിയ മാർഗ്ഗങ്ങളെ കണ്ടെത്താനും, അനാവശ്യമായ ബ്രാൻഡിങ് പ്രവർത്തനങ്ങളെ കുറയ്ക്കാനും ഇതുകൊണ്ട് കഴിഞ്ഞേക്കാം.
ഇരുട്ടി വെളുക്കുമ്പോൾ ചെയ്യാൻ പറ്റുന്ന ഒരു നടപടി ആയിട്ടല്ല ഇതിനെ പറയുന്നത്. പടിപടിയായി ചിന്തിച്ച് സമൂഹത്തിൽ നടപ്പാക്കേണ്ട ഒരു ചിന്ത രീതിയാണിത്. നല്ലൊരു ശതമാനം ചെറുകിട വ്യാപാരികളും തമ്മിലടിച്ച് ഇല്ലാതായി കൊണ്ടിരിക്കുകയാണ്. അത് ഭീമന്മാരെ അതിഭീകരമായി വളർത്തി കൊണ്ടിരിക്കുകയാണ്. ഒട്ടും പ്രായോഗികമായ ചിന്തയല്ല എന്ന് തോന്നാം. നമ്മുടെ ചിന്തകളിലേക്ക് ഒരു ചിന്ത ഇടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആ ചിന്തകൾ വളർത്തി അതിലൂടെ ഒരു മാറ്റം ഉണ്ടാക്കാൻ കഴിയട്ടെ എന്ന പ്രതീക്ഷയോടെ... | JPjayaprakash balan malayalam motivation quote malayalee kerala inspirational quote motivation tip malayalam jayaprakash business trainer business coach thrissur
Subscribe to:
Post Comments (Atom)
YES.., അതെ ഇത് പി.സി. തോമസ് “ പി. സി. തോമസ് “ എന്ന ബ്രാൻഡിൽ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രൊഫഷണലുകളെ സൃഷ്ടിച്ച ഒരു വലിയ ബ്ര...

-
YES.., അതെ ഇത് പി.സി. തോമസ് “ പി. സി. തോമസ് “ എന്ന ബ്രാൻഡിൽ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രൊഫഷണലുകളെ സൃഷ്ടിച്ച ഒരു വലിയ ബ്ര...
-
“ ഒരോ വ്യക്തിയും വ്യത്യസ്തരാണ്. കുട്ടികളിലെ വ്യത്യസ്തത കണ്ടെത്തി, അവരെ സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരാക്കി മാറ്റുക എന്നതാണ് സ്കൂളിൻറെ ധർമ്...
-
നന്ദി… അതെ… 2008 മുതലേയുള്ള ഈ ട്രെയിനിങ് യാത്രയിൽ ഒരുപാട് ബ്രാൻഡുമായി പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിലേക്ക് എന്നെ എത്തിച്ചതിന...
No comments:
Post a Comment