Wednesday, 24 July 2024
- JP
ഇന്ന് ഒരു സെയിൽസിന്റെ വിവിധ ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്നത് ആ ഉൽപ്പന്നത്തിന്റെ അവതരണത്തിനകത്തുള്ള പ്രത്യേകതകളാണ് . ഒരു ഉൽപ്പന്നത്തിനെ വ്യക്തമായ രീതിയിൽ കസ്റ്റമറിന്റെ ആവശ്യത്തിലേക്ക് അവതരിപ്പിക്കാനുള്ള കഴിവ് ജീവനക്കാരിൽ ഉണ്ടാകുമ്പോഴാണ് ഒരു സെയിൽസ് പ്രോസസ് നല്ല രീതിയിൽ പര്യവസാനിക്കുന്നത്. ഉൽപ്പന്നത്തിനെ കസ്റ്റമറുടെ മുന്നിൽ അവതരിപ്പിക്കുന്ന സമയത്തിനെ പ്രധാനമായും മൂന്നായി തരംതിരിക്കാം. Part 1 (30%) probing : കസ്റ്റമറിന്റെ ആവശ്യങ്ങളെ മനസ്സിലാക്കാൻ അവരുടെ പ്രശ്നങ്ങളെ മനസ്സിലാക്കാൻ നമ്മൾ എടുക്കുന്ന സമയമാണ് ഈ സമയത്തിലൂടെ കൃത്യമായി ആ കസ്റ്റമറിനെ പഠിക്കാനും കസ്റ്റമറുടെ ആവശ്യം മനസ്സിലാക്കാനും എടുക്കുന്നതാണ്. Part 2 (50%) solution ( FAB ) Features/ advantage / benefits : നിങ്ങളുടെ ആവശ്യത്തിലേക്ക് അല്ലെങ്കിൽ പ്രശ്നത്തിലേക്ക് എങ്ങനെ ഈ ഉൽപ്പന്നം ഉപകാരപ്പെടും അതിന്റെ പ്രത്യേകത എന്താണ് അത് എങ്ങനെ കൂടുതൽ സൗകര്യങ്ങൾ നൽകുന്നു എന്നത് കൃത്യമായി കസ്റ്റമറിലേക്ക് എത്തിക്കുന്നതായിരിക്കണം പ്രോഡക്റ്റിന്റെ അവതരണം. അത് ഉപയോഗിക്കാനുള്ള നോക്കാന്നുള്ള അവസരം കൂടെ കൊടുത്തുകൊണ്ട് ആയിരിക്കണം. Part 3 : ( 20%) urgency of buying now : ഈ ഉൽപ്പന്നം ഇപ്പോൾ ഇവിടെ നിന്ന് വാങ്ങുന്നതുകൊണ്ട് കിട്ടാൻ പോകുന്ന ഗുണങ്ങളെയും അതുപോലെതന്നെ നിങ്ങളുടെ സ്ഥാപനം നൽകുന്ന വിശ്വാസത്തിന്റെയും, നിങ്ങൾ നൽകുന്ന എക്സ്ട്രാ മൂല്യത്തിനെയും പറഞ്ഞുകൊണ്ട് എത്രയും വേഗം അവസാനിപ്പിക്കുന്ന ആയിരിക്കണം സെയിൽസിന്റെ അവസാന ഭാഗമായിട്ടുള്ള സെയിൽസ് ക്ലോസിങ്.
നന്ദി… അതെ…
2008 മുതലേയുള്ള ഈ ട്രെയിനിങ് യാത്രയിൽ ഒരുപാട് ബ്രാൻഡുമായി പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിലേക്ക് എന്നെ എത്തിച്ചതിന് സർവ്വേശ്വരനോട് എന്നും നന്ദിയുണ്ട്...
അതിന്നോപ്പം എന്നെ സ്വീകരിച്ച ഏകദേശം 450 ഓളം കമ്പനികളെയും അതിലൂടെ 5000 ഓളം ട്രെയിനിങിലൂടെ ഏകദേശം 5 ലക്ഷത്തിലേറെ പേരെ ട്രെയിനിങ് കൊടുക്കാൻ കഴിഞ്ഞതിലും, അവരുടെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ എന്നെ വീണ്ടും ഉപയോഗിക്കുന്നതിലും ഒരുപാട് സന്തോഷമുണ്ട് നന്ദിയുണ്ട് എന്നത് ഈ അവസരത്തിൽ രേഖപ്പെടുത്തടെ... അതിശക്തമായ മത്സര ലോകത്ത് ബിസിനസിലെ process, technology & people എന്നീ ഘടകങ്ങൾക്ക് ബിസിനസിന്റെ വളർച്ചയിൽ വളരെയധികം പ്രാധാന്യമുണ്ട്.
ഇതിൽ process & technology കാലത്തിനനുസരിച്ച് മാറ്റം വരും അല്ലെങ്കിൽ കാലം നമ്മളെ അതിലേക്ക് നയിക്കും, തനിയെ ഉയർന്നുവരും. എന്നാൽ ബിസിനസ്സിന്റെ 90% ASSET ആയ ജീവനക്കാരിൽ ഈ മാറ്റത്തിന് അനുസരിച്ച് മനോഭാവവും പെരുമാറ്റവും കഴിവുകളിലും വേണ്ടതായ മാറ്റങ്ങളെ വരുത്തി business process & technologyക്ക് ഇണങ്ങുന്ന തരത്തിലേക്ക് പരിവർത്തനം നടത്തുക എന്നത് എറ്റവും പ്രാധാന്യമുള്ള ഘടകമാണ് എന്ന് മനസ്സിലാക്കിയ സംരംഭകന്റെ കൂടെ എന്നും നിലകൊള്ളുന്ന ആളാണ്.
ജീവനക്കാരെ ചേർത്തുനിർത്തേണ്ടതാണ് അകത്തി നിർത്തേണ്ടതല്ല എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി കൂടിയാണ്. നല്ല കഴിവുള്ളവർ നമ്മുടെ സമൂഹത്തിൽനിന്ന് അകന്നുപോകിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മളിലേക്ക് ചേർന്നിരിക്കുന്ന ജീവനക്കാരെ നമ്മുടെ ബിസിനസിനോട് നമ്മുടെ സർവീസിനോട് ഒത്തുചേർത്ത് നമ്മളോടൊപ്പം നിർത്തുക എന്ന ദൗത്യം ആയിട്ടാണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. മുന്നിൽ ഇരിക്കുന്ന ജീവനക്കാരെ അവരുടെ പ്രവ്യത്തി മേഖലയിലെ അനുഭവങ്ങളെ ഉൾക്കൊണ്ട് അവരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ എന്തൊക്കെ എക്സ്ട്രാ നൽകാൻ കഴിയും എന്നത് മാത്രമാണ് ഒരു ട്രെയിനിങ്ങിലേക്ക് നിയോഗിക്കപ്പെടുമ്പോൾ, ട്രെയിനിങ്ങിലേക്ക് പോകുമ്പോൾ ഞാൻ ഒരുങ്ങുന്നത്.
ഓരോ ബ്രാൻഡിനെ നമ്മളോട് അടുപ്പിച്ചു നിർത്തുമ്പോഴും ഒരു പുതിയ ബ്രാൻഡിനെ ഇനിയും കൊണ്ടുവരണം എന്ന് ചിന്തിക്കുമ്പോൾ എപ്പോഴും മനസ്സിൽ കൊണ്ടുനടന്ന ഒരു വലിയ ബ്രാൻഡ് ഉണ്ട് ബ്രാൻഡിന്റെ ശൃംഖലകളിലേക്ക് എന്നെ ക്ഷണിച്ചിരിക്കുകയാണ്. എന്നും എൻറെ ട്രെയിനിങ്ങിൽ വരുന്ന ഒരു വാചകമുണ്ട് "60,000 കുടുംബങ്ങളെ നോക്കുന്ന" ഒരു സാരഥിയുടെ ശൃംഖല " ലുലു ". അതെ നമ്മുടെ യൂസഫലി സാറിന്റെ LULU BRAND മായുള്ള യാത്ര ശ്രീ പത്മനാഭന്റെ നാട്ടിൽ നിന്ന് തുടങ്ങുയാണ്. എന്നെ LULU BRAND ലേക്ക് തിരഞ്ഞെടുത്തതിത്, ക്ഷണിച്ചതിന് ഡയറക്ടറേയും അതിന്റെ പുറകിൽ പ്രവചിച്ച എല്ലാവരോടും ഒരുപാട് നന്ദി അറിയിച്ചുകൊണ്ട് എന്റെ യാത്ര ആരംഭിച്ചിരിക്കുന്നു. നന്ദിയോടെ... സന്തോഷത്തോടെ... നടക്കും തീർച്ചയായും നടക്കും മനസ്സിൽ കൊണ്ടുനടന്നാൽ മതി !
എന്താണ് " Mind Your OWN Business " അർത്ഥമാക്കുന്നത് ?
👉🏼 ബിസിനസിൽ ആശയങ്ങളും, ആശയങ്ങളും നടപ്പാക്കാനുള്ള അസൂത്രണങ്ങളും സംരംഭകനില്‍ ഉണ്ടാകാം. എന്നാൽ ഈ ആശയങ്ങളെ നമ്മുടെ സ്ഥാപനത്തിലൂടെ സമൂഹത്തിലേക്ക് എത്തിക്കാൻ നമ്മൾ ആശ്രയിക്കുന്നത് ജീവനക്കാരെയാണ്
👉🏼 വളരെയധികം മത്സരം നടന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ബിസിനസ് സാഹചര്യത്തിൽ നിങ്ങളുടെ ജീവനക്കാർ കാര്യപ്രാപ്തി ഇല്ലാത്തവരാണെങ്കിൽ അത് നിങ്ങളുടെ ബിസിനസിനെ കാര്യമായി ബാധിച്ചേക്കാം.
👉🏼 ഇന്ന് മോശമല്ലാത്ത ജീവിത സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ തന്നെ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കേണ്ടത് സംരംഭകന്റെ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു.
👉🏼 നിങ്ങളുടെ ബിസിനസിനെ പഠിച്ച് ബിസിനസിന് ആവശ്യമായ തരത്തിൽ നിങ്ങളുടെ ജീവനക്കാരെ മാറ്റിയെടുക്കുക, മനോഭാവത്തിലും കഴിവുകളിലും മാറ്റങ്ങൾ വരുത്തിക്കൊണ്ട് സ്ഥാപനത്തിന് ഉൽപാദനക്ഷമതമായ രീതിയിൽ ജീവനക്കാരുടെ ഉടമസ്ഥത വർദ്ധിപ്പിച്ച് അതിലൂടെ ബിസിനസിന്റെ ആശയങ്ങളെ നല്ല രീതിയിൽ സമൂഹത്തിനെ അറിച്ചുകൊണ്ട് അതിലൂടെ നമ്മുടെ ബിസിനസിനെ ആവശ്യപ്പെടുന്ന ആഗ്രഹിക്കുന്ന ഒരു ഒരു വലിയ NETWORK ഉണ്ടാക്കുക എന്നതാണ് JPLEADS ന്റെ Mind Your OWN Business എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
👋 ഇത്തരത്തിലുള്ള ഒരു ട്രെയിനിങ് പ്രോഗ്രാം നിങ്ങളുടെ സ്ഥാപനത്തിൽ നടത്തുന്നതിന് കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ : 9400221111.
ഒരു സ്ഥാപനത്തിൽ മൂന്ന് തരത്തിലുള്ള ജീവനക്കാർ ഉണ്ടാകാം മൂന്ന് തരം ജീവനക്കാർ - Type A
Type A : ഇവരാണ് നിങ്ങളുടെ താരങ്ങൾ, നിങ്ങളുടെ കമ്പനിയെ മുന്നോട്ട് നയിക്കുന്ന ആളുകൾ. അവർ ആത്മവിശ്വാസമുള്ളവരാണ്, അവർ തെറ്റുകൾ വരുത്തുന്നില്ല, പൊതുവെ അവരെ കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണ്. അവർക്ക് ഒരു ചോദ്യം ഉണ്ടാകുമ്പോൾ ഒരു മാനേജർ ആവശ്യമാണ്. അവരെ നിങ്ങളോടൊപ്പം സൂക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുക, കാരണം നിങ്ങൾ അവർക്ക് കൂടുതൽ നൽകിയില്ലെങ്കിൽ (വലിയ ശമ്പളവും എല്ലാറ്റിനുമുപരിയായി, നല്ല തൊഴിൽ ഓപ്ഷനുകളും വെല്ലുവിളി നിറഞ്ഞ പ്രോജക്റ്റുകളും) അവർ ഉടൻ പോകും.
Type C : ഇവർ മോശം ജീവനക്കാരാണ്, നിങ്ങളുടെ കമ്പനിയെ പിന്നോട്ട് വലിച്ചിടുന്ന ആളുകൾ. നിങ്ങൾ അവരെ എളുപ്പത്തിൽ കണ്ടെത്തി ഒഴിവാക്കണം. തങ്ങളെ പുറത്താക്കുന്നത് എന്തുകൊണ്ടാണെന്ന് അവർക്കറിയാം (അല്ലെങ്കിൽ അവർ പോകുന്നു) അത് സംഭവിക്കുമ്പോൾ അവർ അതിശയിക്കുന്നില്ല.
Type B : ഇവരാണ് കമ്പനിയുടെ ഏറ്റവും വലിയ പ്രശ്‌നങ്ങൾ. അവർ കമ്പനിയെ പിന്നിലേക്ക് വലിച്ചിടുന്നില്ല, പക്ഷേ അവർ അതിനെ മുന്നോട്ട് കൊണ്ടുപോകുന്നില്ല. അവർ നല്ല ആളുകളാണ്, അവർ കൃത്യസമയത്ത് വരുന്നു, മറ്റുള്ളവരോട് നന്നായി പെരുമാറുന്നു ... എന്നാൽ അവർ ഇടയ്ക്കിടെ തെറ്റുകൾ വരുത്തുന്നു. ഇടയ്ക്കിടെ അവർക്ക് സമയപരിധി നഷ്ടപ്പെടുന്നു. നിങ്ങൾ അവരെ ഉപദേശിക്കാതെ അവർ പുതിയ കാര്യങ്ങൾ പഠിക്കുന്നില്ല. അവരിലുള്ള ആത്മവിശ്വാസം നഷ്‌ടപ്പെടുന്നതിനാൽ നിങ്ങൾ അവരുടെ ജോലി എപ്പോഴും രണ്ടുതവണ പരിശോധിക്കേണ്ടതുണ്ട്. ഉപഭോക്താക്കൾ അവരെ വിശ്വസിക്കില്ല, എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ അവർ നിങ്ങളെയാണ് വിളിക്കുക. എന്നിട്ടും, അവരെ നിങ്ങൾക്ക് എളുപ്പത്തിൽ പുറത്താക്കാൻ കഴിയില്ല. പീപ്പിൾ മാനേജ്‌മെന്റുമായി ഇതുവരെയുള്ള നിങ്ങളുടെ ഏറ്റവും വലിയ തെറ്റ്, ഈ ജീവനക്കാരെ നിങ്ങൾ വളരെക്കാലം പിടിച്ചുനിർത്തി എന്നതാണ്. നിങ്ങൾക്ക് അവരെ പുറത്താക്കാൻ കഴിഞ്ഞില്ല. അവർ നല്ലവരാണ്, അവർ മാറുമെന്ന് നിങ്ങൾ കരുതി പക്ഷേ അവർ മാറില്ല. നിങ്ങളുടെ വളരെയധികം വിലപ്പെട്ട സമയം നഷ്ടപ്പെട്ടു, നിങ്ങളുടെ കമ്പനി വളരെയധികം മുന്നോട്ട് പോയില്ല. ഇവരെയും ഒരുപക്ഷേ നമുക്ക് ഉപേക്ഷിക്കേണ്ടതായി വന്നേക്കാം കാരണം, അവർക്ക് മറ്റൊരു കമ്പനിയിൽ ടൈപ്പ് എ ജീവനക്കാരനാകാൻ സാധ്യതയുണ്ട്. അവരെ വിട്, അവരുടെ മുഴുവൻ കഴിവുകളും കണ്ടെത്തട്ടെ. ഒരുപക്ഷേ നിങ്ങളുടെ കമ്പനിക്കുള്ളിലെ ഒരു സ്ഥാനം അവർക്ക് അനുയോജ്യമല്ലായിരിക്കാം കൂടാതെ അവരെ പുറത്താക്കുന്നതിന് മുമ്പ് അത് മനസിലാക്കാൻ നിങ്ങൾക്ക് കഴിയുന്നതെല്ലാം ശ്രമിക്കുക. നിങ്ങളുടെ തീരുമാനത്തിൽ അവർ (മിക്ക കേസുകളിലും) സന്തുഷ്ടരായിരിക്കില്ല; എന്തിനാണ് അവരെ പുറത്താക്കുന്നതെന്ന് അവർക്ക് മനസ്സിലാകില്ല. അവർ നിങ്ങളെ കുറിച്ച് മറ്റുള്ളവരോട് പരാതിപ്പെടുകയും മോശമായ കാര്യങ്ങൾ പറയുകയും ചെയ്‌തേക്കാം. അതിനാല് പുറത്താക്കുമ്പോൾ, അവരോട് സത്യസന്ധത പുലർത്തുകയും നിങ്ങളുടെ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്യുക. ടൈപ്പ് എ ജീവനക്കാർ ഇത് നിങ്ങളെ പിന്തുണയ്ക്കും, കാരണം അവരുമായുള്ള പ്രശ്നങ്ങൾ അവർ കാണും. ഈ മുഴുവൻ പ്രക്രിയയും നിങ്ങൾക്ക് എളുപ്പമായിരിക്കില്ല. എന്നാൽ മുന്നോട്ട് പോകണമെങ്കിൽ, നിങ്ങൾ അത് ചെയ്യണം.
Jayaprakash Balan | Carrot&Stick | Corporate Trainer | +91 9895602090 | www.jayaprakashbalan.com
സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും ഉൽപ്പന്നത്തിന്റെയും സ്വഭാവത്തിനനുസരിച്ച് ഒരുക്കേണ്ടതാണ് ട്രെയിനിങ്ങ്.
What ? ട്രെയിനിങ് ഒരു ശാസ്ത്രമാണ്. സ്ഥാപനത്തിന്റെ ഉൽപാദന ക്ഷമത കൂട്ടുന്നതിന് ജീവനക്കാരുടെ attitude, skill & knowledge മാറ്റങ്ങളെ കൊണ്ടുവരുന്ന ശാസ്ത്രമാണ് ട്രെയിനിങ്.
Why ? ഒരു ഉൽപ്പന്നം / സേവനങ്ങൾ സമൂഹത്തിൻറെ, കസ്റ്റമറിൻറെ ആവശ്യത്തിന് / pain അനുയോജ്യമായ ഉത്പന്നമാണ് എന്ന് അറിയിക്കുന്നതിന്റെ പരിചയപ്പെടുത്തുന്നതിന്റെ വലിയ പങ്ക് ജീവനക്കാരിലാണ്. ഈ തിരക്കുപിടിച്ച ലോകത്ത് ഒരു ഉൽപ്പന്നം കസ്റ്റമറിന്റെ ആവശ്യത്തിലേക്ക് അനുയോജ്യമായതാണ് എന്ന് കസ്റ്റമറെ ബോധിപ്പിക്കാൻ കഴിവുള്ള ഒരു സെയിൽസ് കൺസൾട്ട് ആയിരിക്കണം ജീവനക്കാർ.
How ? കസ്റ്റമർ അറിഞ്ഞ്, കസ്റ്റമറുടെ ആവശ്യങ്ങളെ മനസ്സിലാക്കി അതിനനുസരിച്ച് സ്ഥാപനത്തിൻറെ ഗുണത്തിനെ, ഉൽപ്പന്നത്തിന്റെ ഗുണത്തിനെ കസ്റ്റമറിലേക്ക് പറഞ്ഞു മനസ്സിലാക്കുന്നതിന് അനുയോജ്യമായ tool ഉപയോഗിച്ചുകൊണ്ട് sales closing നടത്തി സ്ഥാപനത്തിൻറെ ഉൽപ്പാദനക്ഷമത കൂട്ടുകയാണ് sales process ഉദ്ദേശം. പൊതുവായ tool കൾക്ക് പകരം സ്ഥാപനത്തിൻറെ/ ഉൽപ്പന്നത്തിന്റെ സവിശേഷതകൾ അനുസരിച്ച് നമ്മുടേതായ tool വിപുലീകരിച്ച് ഉപയോഗിക്കുന്നലൂടെ ആയിരിക്കും sales വർധിപ്പിക്കാൻ പറ്റുന്ന ഏറ്റവും നല്ല മാർഗ്ഗം.
Jayaprakash Balan | Carrot&Stick | Corporate Trainer | +91 9895602090 | www.jayaprakashbalan.com
Subscribe to:
Posts (Atom)
- JP ഇന്ന് ഒരു സെയിൽസിന്റെ വിവിധ ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്നത് ആ ഉൽപ്പന്നത്തിന്റെ അവതരണത്തിനകത്തുള്ള പ്രത്യേകതകളാണ് ....
-
The four quadrants are: 1. Open Area (Quadrant 1) This quadrant represents the things that you know about yourself, and the things tha...
-
നിങ്ങൾ എടുക്കുന്ന EXTRA 'UNCOMFORT' കൊണ്ട് CUSTOMERS നു കിട്ടുന്ന EXTRA COMFORT ആണ് CUSTOMER CARE !!! ഒരു സ്ഥാപനത്തിലേക്ക് കട...