Saturday, 21 December 2024

“ ഒരു പോലീസ് സ്റ്റേഷനിൽ എത്തുന്നവരിൽ പകുതിയെ മാത്രമേ തൃപ്തിപ്പെടുത്താൻ കഴിയുള്ളൂ “ ഇത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകളാണ്. ക്ലാസ് എടുക്കുന്നതിന് മുൻപ് പോലീസ് അനുഭവിക്കുന്ന മാനസിക സംഘർഷത്തിനെ പറഞ്ഞു മനസ്സിലാക്കിയതാണ്. പോലീസ് സ്റ്റേഷനിൽ എത്തുന്നവരിൽ വാദിയും പ്രതിയും ഉണ്ടായേക്കാം. അതുപോലെതന്നെ ഉപയോഗിക്കുന്ന മറ്റൊരു വാചകമാണ് “ ഇവിടെ 30,000 ത്തോളം പേരെ പാർപ്പിക്കാനുള്ള ജയിലുകളെ ഉള്ളൂ “ അതിനർത്ഥം മൂന്നര കോടി ജനത്തിനെയും കുറ്റവാളികളായി കാണരുത് എന്ന താക്കീത് പോലീസിന് നൽകണമെന്നും പറയാറുണ്ട്. പറയാൻ എളുപ്പമാണ് മൂന്നരക്കോടിയിൽ നിന്ന് 30,000 ത്തിനെ മാറ്റി നിർത്താൻ നല്ല പ്രയത്നം ആവശ്യമാണ്. ഈ തൊഴിൽ മേഖലയെക്കാൾ കാഠിന്യം കുറച്ചുകൂടി കടുപ്പമുള്ള മറ്റൊരു മേഖലയാണ് ഹോസ്പിറ്റൽ. ഹോസ്പിറ്റൽ വരുന്നവരിൽ ഭൂരിഭാഗവും അവരുടെ സാധാരണയുള്ള ജീവിതരീതിയെ മാറ്റിവന്ന അതിഥിയെ ശരീരത്തിൽ നിന്ന് ഒഴിവാക്കാൻ വരുന്നവരാണ് അവർ നല്ല മൂഡിൽ ആയിരിക്കുകയില്ല. ഇവിടെ ആരെയും സന്തോഷപ്പെടുത്താൻ കഴിയണമെന്നില്ല, നേരെമറിച്ച് അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ ഹോസ്പിറ്റലിന് കഴിഞ്ഞേക്കാം. ഇവിടെ ഹോസ്പിറ്റലുകൾ ശ്രദ്ധിക്കേണ്ട പ്രധാന മൂന്നു കാര്യങ്ങൾ അതിനെ എളുപ്പം പറയാൻ വേണ്ടി TTC എടുക്കാം ! Time : നേരത്തെ പറഞ്ഞു പ്രതീക്ഷിക്കാതെ വന്ന അതിഥിയാണ്. അത് എന്റെ സാധാരണ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നുണ്ട് , എൻറെ പ്രധാനപ്പെട്ട സമയം നഷ്ടമാകുന്നുണ്ട്. ഇവിടെ ആവശ്യമില്ലാതെ സമയം കളയുന്നുണ്ട് എന്ന് തോന്നൽ കൊടുക്കാതിരിക്കാൻ ഹോസ്പിറ്റലിന് കഴിയണം. എത്രയും വേഗം സുഖം പ്രാപിച്ചു വിടാനുള്ള ഒരു വ്യഗ്രത ഞങ്ങളിലും ഉണ്ട് എന്ന തോന്നൽ കൊടുക്കാൻ ഹോസ്പിറ്റലിൽ കഴിയണം വെറുതെ കിടത്തി സമയം കളയുന്നില്ല എന്ന് ഉറപ്പുവരുത്തണം. Trust : എൻറെ സാധാരണ അറിവിന്റെ ലോകത്തുള്ള കാര്യമല്ല ശരീരത്തിന്റെ ശാസ്ത്രം. എൻറെ അജ്ഞതയെ അറക്കുന്നു, എൻറെ സമ്പത്തിനെ അധ്വാനത്തിനെ പിഴിയുന്നു എന്ന തോന്നൽ നൽകുന്ന തരത്തിലുള്ള പെരുമാറ്റങ്ങളെ ഹോസ്പിറ്റലുകൾ ഒഴിവാക്കേണ്ടിയിരിക്കുന്നു. ഇവിടെ അല്പം കൂടുതൽ എഴുതേണ്ടിവരും ! ഇന്ന് ശാസ്ത്രം വളരെ വലുതാണ് ! സാങ്കേതിക വിദ്യകളും വളരെയധികം മെച്ചപ്പെട്ടിരിക്കുന്നു അതായത് പുറമേ നിന്ന് നോക്കുന്നതിനേക്കാൾ കൂടുതൽ അകത്ത് ഉള്ളിൽ ചെന്ന് നോക്കാൻ കഴിവുള്ള ആധുനിക ശാസ്ത്രം വളർന്നിരിക്കുന്നു ഈ കാലഘട്ടത്തിൽ ഡോക്ടേഴ്സ് പുറമേനിന്ന് അസുഖങ്ങളെ നിയന്ത്രിക്കുന്നതിനേക്കാൾ നമുക്ക് സാങ്കേതികവിദ്യകളെ ഉപയോഗിച്ച് രോഗനിയന്ത്രണം കൃത്യമാക്കാൻ കഴിയും. എന്നാൽ പണ്ട് അങ്ങനെ ആയിരുന്നില്ല പുറമേ നിന്നു തന്നെ രോഗത്തെ നിർണയിക്കാൻ കഴിയുമായിരുന്നു അതിനർത്ഥം അവരെല്ലാം സുഖപ്പെട്ടു എന്ന് അർത്ഥമില്ല. ഒരു കുടുംബത്തിൽ നാലോ അഞ്ചോ മക്കളുണ്ടായിരുന്നു അവരെല്ലാവരും ജീവിച്ചിരുന്നു അവസാന കാലഘട്ടം വരെ എന്ന് നമുക്കറിയില്ല എന്നാൽ ഇന്ന് രണ്ടുമക്കളെ ഉള്ളൂ അതുകൊണ്ടുതന്നെ എല്ലാവരുടെ ജീവനും വളരെ പ്രാധാന്യമുണ്ട് എന്നതിനാൽ ജീവൻ നിലനിർത്താൻ ഏത് അറ്റം വരെ പോകാം എന്നതിന്റെ ഭാഗമായി കൂടുതൽ വ്യക്തത രോഗ നിർണ്ണയത്തിൽ തന്നെ കൊണ്ടുവരേണ്ടതുണ്ട് എന്നതിനാൽ തന്നെ ഡോക്ടേഴ്സ് എക്സ്റ്റേണൽ ഇന്റേണൽ ഡയഗനൈസിങ്ങ് രീതികൾ ഉപയോഗിക്കുന്നു. ഇവിടെ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ ? അല്ലെങ്കിൽ ഹോസ്പിറ്റലിന്, ഡോക്ടേഴ്സിന് പണത്തിനോട് ആർത്തി ഉണ്ടോ ? അത് നമ്മളെ ബാധിക്കുന്നുണ്ടോ ? എന്ന് തോന്നൽ പൊതുജനത്തിനുണ്ട് ! ഇവിടെ വിശ്വസ്തത നിലനിർത്താൻ പല ഹോസ്പിറ്റലുകൾക്കും കഴിയുന്നില്ല എന്നത് വളരെ അധികം യാഥാർത്ഥ്യമാണ്. ആശങ്കകൾ നിലനിൽക്കുമ്പോൾ തന്നെ, ഒരു പൈസ പോലും അനാവശ്യമായി ഹോസ്പിറ്റലുകൾ എടുക്കില്ല ഡോക്ടേഴ്സ് എടുക്കില്ല എന്നു പറയുന്ന തരത്തിലുള്ള ഒരു വിശ്വസ്തത ആർജിക്കാൻ ഹോസ്പിറ്റലുകൾക്ക് കഴിയണമെന്നത് വളരെ വലിയ ഒരു വസ്തുതയാണ്. Communication : ശരീരം എനിക്ക് പ്രധാനപ്പെട്ടതായതുകൊണ്ട് തന്നെ എൻറെ അതിഥിയെ എന്തെന്നറിയാനുള്ള ആകാംക്ഷ എൻറെ അറിവുകളെ കൂട്ടാൻ ഞാൻ ശ്രമിക്കും, താൽക്കാലികമായി. മാതാപിതാ ഗൂഗിൾ ദൈവം എന്ന നിലയിൽ സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ എൻറെ രോഗത്തിനെ കുറിച്ച് അറിയാനുള്ള ആകാംക്ഷ ഒരുപാട് നെഗറ്റീവ് ചിന്തകളോടെ എൻറെ അറിവിനെ കൂട്ടിയിരിക്കും. “ എൻറെ അറിവുകളും ഡോക്ടറുടെ രോഗ നിർണയ അറിവുകളും ഒത്തു നോക്കാൻ വരുന്നവരാണ് രോഗികളിൽ ഭൂരിപക്ഷവും. “ ഡോക്ടർക്ക് ഒരു “ സോറി “ പറഞ്ഞാൽ തീരാവുന്നതും മറിച്ച് രോഗം എൻറെ ജീവിനെ ബാധിക്കും എന്നതുകൊണ്ടും ഞാൻ അല്പം ആകാംക്ഷയിലുമാണ്. 20 മിനിറ്റുള്ള കൺസൾട്ടിംഗ് സമയത്ത് ഒരുപക്ഷേ ഒരു ഡോക്ടറിന് രോഗിയെ മുഴുവൻ പറഞ്ഞ് മനസ്സിലാക്കി , അവൻറെ അറിവിനെ തിരുത്താനുള്ള സമയം ഇല്ല എന്നതുകൊണ്ട് അവിടെ എടുക്കുന്ന കമ്മ്യൂണിക്കേഷൻ പലപ്പോഴും രോഗി, ഡോക്ടർ ബന്ധം വഷളാകുന്നുണ്ട്. ഇവിടെ പൊതുമാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ട് പൊതുസമൂഹത്തിനെ എഡ്യൂക്കേറ്റ് ചെയ്യാൻ, അറിവ് പകർന്നു നൽകാൻ ഒരു extra effort, രോഗികളോടുള്ള ആശയവിനിമയത്തിലും മാറ്റങ്ങളെ കൊണ്ടുവരുന്നതാണ്. ഒരുപക്ഷേ ഡോക്ടറിനേക്കാൾ കൂടുതൽ രോഗികളുമായി ഇടപഴകുന്നത് നേഴ്സസ് ആണ് . ആ നേഴ്സിൻ്റെ രോഗിയോടുള്ള സമീപനം ബൈസ്റ്റാൻഡേഴ്സിനോടുള്ള സമീപനവും ഒരു ഹോസ്പിറ്റലിന്റെ നടത്തിപ്പിനെ നന്നായി ബാധിക്കുണ്ട് . കാലത്തിന് ഒരുപാട് മാറ്റങ്ങളുണ്ട് ഈ മാറ്റത്തിന് അനുസരിച്ച് ഹോസ്പിറ്റലുകൾ അവരുടെ പ്രവർത്തനരീതി സംസാരശൈലി എന്നിവയിൽ മാറ്റം വരുത്തിയെങ്കിൽ മാത്രമാണ് ഹോസ്പിറ്റൽ പൊതുജനങ്ങൾക്ക് ഏറ്റവും സ്വീകാര്യമായ ഒരു സ്ഥാപനമായി മാറുകയുള്ളൂ. -jp

No comments:

Post a Comment

YES.., അതെ ഇത് പി.സി. തോമസ് “ പി. സി. തോമസ് “ എന്ന ബ്രാൻഡിൽ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രൊഫഷണലുകളെ സൃഷ്ടിച്ച ഒരു വലിയ ബ്ര...