Jayaprakash Balan
Saturday, 4 January 2025
YES.., അതെ ഇത് പി.സി. തോമസ്
“ പി. സി. തോമസ് “ എന്ന ബ്രാൻഡിൽ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രൊഫഷണലുകളെ സൃഷ്ടിച്ച ഒരു വലിയ ബ്രാൻഡ്.
അടിയും തിക്കും തിരക്കും നിരവധി അനുസരണക്കേടും നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ അച്ചടക്കത്തോടെ വളർന്നാൽ മാത്രമേ പഠിക്കൂ എന്ന സിദ്ധാന്തം ഉപയോഗിച്ച് ഈ ലോകത്തേക്ക് കൂറേ പ്രഗൽഭരെ
സൃഷ്ടിച്ച മഹാ വ്യക്തി.
ഇന്ന് gen z, gen alpha മുതലായ പുതു തലമുറകളുടെ മാറ്റത്തിന് അനുസരിച്ച് അച്ചടക്കത്തിലൂടെ അല്ലാതേയും പഠിപ്പിക്കണമെന്ന് തോന്നലുള്ള സമൂഹം വന്നപ്പോൾ അതിനനുസരിച്ച് മാറ്റങ്ങളെ ഉൾക്കൊണ്ട്,
എന്നാൽ കർമ്മ മേഖലയിൽ ഇന്നും തൻ്റെ സാന്നിധ്യം 87 ലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു നല്ല വ്യക്തിത്വം.
രാവിലെ നേരത്തെ എണീക്കുന്നു ഫ്രഷായതിനുശേഷം പള്ളിയിലേക്ക് , മെഡിറ്റേഷൻ , ഏഴുമണിക്ക് ഭക്ഷണം, രണ്ട് പത്രം വായന , ഓഫീസിലേക്ക് , സ്വന്തമായി നടത്തിക്കൊണ്ടുപോകുന്ന സ്കൂളിലേക്ക് കൃത്യമായ ദിനചര്യയോടെ കൃത്യതയോടെ സമയത്തിന് എത്തിക്കൊണ്ടിരിക്കുന്നു.
കയ്യിൽ 600 രൂപയുടെ ഒരു കീപാഡ് ഫോൺ ഭക്ഷണം ഗോതമ്പ് കഞ്ഞി വളരെ ലളിതമായ ഭക്ഷണരീതി വെള്ളം ധാരാളം കഴിക്കും ഇപ്പോഴും രണ്ടുനില വരെ കൃത്യമായി കയറാൻ ഒരു പ്രയാസവുമില്ല. വാഹനം ഓടിക്കുന്ന ഒരു സാരഥിയും കൂടെയുണ്ട് ഈ ദിനചര്യ രാത്രി വരെ നീളുന്നു.
ഞാൻ ഒരുക്കിക്കൊണ്ടുപോയ മോഡ്യൂളുകളെ വെറും 10 മിനിറ്റ് കൊണ്ട് ടീച്ചേഴ്സിന് അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പോയി. ഞാൻ ഞെട്ടിപ്പോയി സുഹൃത്തുക്കളെ.
അദ്ദേഹം പറഞ്ഞ വാക്കുകളെ ഞാൻ ഇവിടെ കുറിക്കട്ടെ.
1. ടീച്ചിംഗ് ഒരു നോബിൾ പ്രൊഫഷനാണ്.
2. പഠിച്ചുകൊണ്ടിരിക്കണം. പഠിപ്പിച്ചു കൊണ്ടിരിക്കണം.
3. നിങ്ങളുടെ മേഖലയിൽ നിങ്ങൾ നമ്പർ വൺ ആയിരിക്കണം, ഇത് നിങ്ങളുടെ സ്ഥാപനമാണ്.
4. കൃത്യമായ അച്ചടക്കം സ്ഥാപനത്തിൽ വേണം കുട്ടികൾ സംസാരിക്കണം, പക്ഷേ ഇവിടെ സംസാരിക്കണം എന്ന് നിങ്ങൾ തീരുമാനിക്കണം.
5. ഒരുമയുണ്ടായിരിക്കണം. പെണ്ണുങ്ങൾ ആയതുകൊണ്ട് ഒരുമ കുറയരുത് !
ടീച്ചേഴ്സിന്റെ മുൻപിൽ ആളാകാൻ കുറേ ജാർഗൺസ് പോയിന്റുകളുമായി പോയ എന്നെ
ചെരുപ്പുകുത്തിയുടെയും കുട നന്നാക്കുന്നവന്റെയും കഥകൾ പറഞ്ഞുകൊണ്ട് 10 മിനിറ്റ് കൊണ്ട് ആള് സ്ഥലം വിട്ടു ! ഞാൻ നാലു മണിക്കൂർ class എടുത്തിട്ടും അതിനടുത്ത് എത്താൻ കഴിഞ്ഞില്ല… റിയൽ ഹീറോ !
You are great, the real ‘GOAT’
‘ആളുകൾ മറക്കും, മറന്നേക്കാം പക്ഷേ കാലം മറക്കില്ല ! കാലത്തിന് ഒരുപാട് സംഭാവനകൾ ചെയ്തവരെ കാലം മറക്കില്ല. തീർച്ച.
-jp
Saturday, 21 December 2024
“ ഒരോ വ്യക്തിയും വ്യത്യസ്തരാണ്. കുട്ടികളിലെ വ്യത്യസ്തത കണ്ടെത്തി, അവരെ സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരാക്കി മാറ്റുക എന്നതാണ് സ്കൂളിൻറെ ധർമ്മം.”
അതെ ഇത് മണപ്പുറം ഫിനാൻസ് സ്ഥാപനത്തിൻറെ സിഇഒ എംഡി ആയിട്ടുള്ള ശ്രീ P.V നന്ദകുമാർ അവർകളുടെ വാക്കുകളാണ്.
അതെ ഏകദേശം 55,000 ത്തോളം ജീവനക്കാരുമായി പാൻ ഇന്ത്യയിൽ നിറഞ്ഞുനിൽക്കുന്ന മണപ്പുറം ഫിനാൻസ് എന്ന സ്ഥാപനത്തിൻ്റെ എംടിയുടെ വിഷൻ അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ഇന്റർനാഷണൽ സ്കൂൾ Manapuram Geetha Ravi Public School, മണപ്പുറത്ത് സ്ഥാപിതമാണ് . അദ്ദേഹത്തിൻറെ സഹോദരിയുടെ ഓർമ്മയ്ക്കുവേണ്ടി ഒരുക്കിയിരിക്കുന്ന ഈ ഇൻറർനാഷണൽ തലത്തിലുള്ള സ്കൂൾ,
ഇന്നത്തെ തലമുറയിലെ കുട്ടികളെ അവരുടെ കഴിവിനെ അനുസരിച്ച്, വിപുലമായ സാധ്യതകളിലേക്ക് എത്തിക്കാൻ ഉതകുന്ന ഒരുപാട് ആക്ടിവിറ്റികളിലൂടെ ഒരുക്കിയിരിക്കുന്ന ഈ സ്ഥാപനത്തിൻറെ അഡ്വൈസറി ബോർഡിലേക്ക് എന്നെ തിരഞ്ഞെടുത്തതിനുള്ള സന്തോഷം അറിയിക്കുന്നു. ഈ സ്ഥാപനവും അതിനോട് അനുബന്ധിച്ച് അതിലൂടെ ഒരുപാട് നല്ല സമൂഹത്തിനെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിയട്ടെ എന്ന് ആശംസകളോടൊപ്പം തന്നെ പ്രത്യേകം നന്ദി ഞാൻ സ്കൂൾ ഭാരവാഹികളോടും പ്രത്യേകിച്ചും നന്ദകുമാർ സാറിനോടും പറഞ്ഞുകൊള്ളുന്നു. താങ്ക്യൂ.
ഇത് “ റഹ്മാൻ, മുഴുവൻ പേര് എനിക്കറിയില്ല വെസ്റ്റ് ബംഗാളുകാരൻ ആണ്. പമ്പിലെ ജീവിക്കാരനാണ്.
ഇദ്ദേഹത്തിൻറെ പമ്പിൽ ( ഇങ്ങനെ പറയാലോ കാരണം നമ്മുടെ റൂട്ടിലോടുന്ന ബസ് വരുമ്പോൾ എൻറെ ബസ് വന്നു എന്നല്ലേ നമ്മൾ പറയാറ് ) നിന്നാണ് കാലങ്ങളായി പെട്രോൾ അടിക്കുന്നത്.
പെട്രോൾ പമ്പ് പൊതുവേ നമുക്ക് ഇഷ്ടമില്ലാത്ത സ്ഥലമാണ് കാരണം പണവും സമയം പോകുന്ന സ്ഥലമാണ് അതുകൊണ്ടുതന്നെ ഇവിടെയുള്ള ആളുകളെയും കാര്യമായി ഗവനിക്കാറില്ല.
പക്ഷേ ഇദ്ദേഹം ഏകദേശം ആറു വർഷത്തോളമായി
എന്നോട് സംസാരിക്കാൻ ശ്രമിക്കുന്നു. ഹിന്ദിയിലാണ്. എനിക്കറിയാവുന്നത് ഒന്നുമാത്രം “മുജെ ഹിന്ദി മാലും നഹി”
“ 2000 രൂപയ്ക്ക് പെട്രോൾ “, ഫുൾടാങ്ക് പെട്രോൾ ,
എന്ന തരത്തിൽ മലയാളത്തിലായി പിന്നെ പിന്നെയുള്ള സംസാരം!
കഴിഞ്ഞദിവസം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഇംഗ്ലീഷിൽ ഒരു ഡയലോഗ്, ഞാൻ ശരിക്കും ഞെട്ടിപ്പോയി. വളരെ വടിവൊത്ത രീതിയിൽ ഇംഗ്ലീഷ് സംസാരിക്കുന്നു. ഒരു സെന്റെൻസ് മുഴുവനായും അദ്ദേഹം എന്നോട് പറഞ്ഞു.
ഒരു അവധിക്കാലത്ത് അദ്ദേഹം അദ്ദേഹത്തിൻറെ മകനെ അവിടെ കൊണ്ടുവന്നിരുന്നു, പമ്പിൽ നിർത്തിയിരുന്നു അതുകണ്ട് ഞാൻ എൻറെ ഇംഗ്ലീഷിൽ ഞാൻ ചോദിച്ചു മകൻ എന്താ ചെയ്യുന്നത്? അവൻ ഇവിടെ നിർത്തണ്ട, “ അവൻ പോയി പഠിക്കട്ടെ “ എന്ന് ഞാൻ പറഞ്ഞിരുന്നു.
ഈ ഓർമ്മയിൽ അദ്ദേഹത്തിൻറെ മകൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞതാണ്. ഇംഗ്ലീഷിൽ നല്ല മാർക്കോടെ അവൻ സ്കൂളിൽ top ആണ് എന്നാണ് പറഞ്ഞത്.
എന്താല്ലേ…
മലയാളം സംസാരിക്കും, ഇംഗ്ലീഷ് ഗുസ്തി, ഹിന്ദിയോ ഒട്ടുമറിയില്ല ഇതാണ് നമ്മുടെ സംസ്കാരം. അവിടെ വന്ന് തന്റെ ഭാഷയ്ക്ക് പകരം പുതിയ രണ്ടു ഭാഷ പഠിച്ചു കൊണ്ട് ചെറിയ സമയം കൊണ്ട് മറ്റുള്ളവരെ പരിചയപ്പെടാനും അറിയാനും അറിയിക്കാനും ഉത്സാഹം ഉള്ള റഹ്മാൻ എനിക്ക് വല്ലാത്ത ഇഷ്ടം തോന്നി. -jp
“ ഒരു പോലീസ് സ്റ്റേഷനിൽ എത്തുന്നവരിൽ പകുതിയെ മാത്രമേ തൃപ്തിപ്പെടുത്താൻ കഴിയുള്ളൂ “
ഇത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകളാണ്. ക്ലാസ് എടുക്കുന്നതിന് മുൻപ് പോലീസ് അനുഭവിക്കുന്ന മാനസിക സംഘർഷത്തിനെ പറഞ്ഞു മനസ്സിലാക്കിയതാണ്.
പോലീസ് സ്റ്റേഷനിൽ എത്തുന്നവരിൽ വാദിയും പ്രതിയും ഉണ്ടായേക്കാം.
അതുപോലെതന്നെ ഉപയോഗിക്കുന്ന മറ്റൊരു വാചകമാണ് “ ഇവിടെ 30,000 ത്തോളം പേരെ പാർപ്പിക്കാനുള്ള ജയിലുകളെ ഉള്ളൂ “ അതിനർത്ഥം മൂന്നര കോടി ജനത്തിനെയും കുറ്റവാളികളായി കാണരുത് എന്ന താക്കീത് പോലീസിന് നൽകണമെന്നും പറയാറുണ്ട്.
പറയാൻ എളുപ്പമാണ് മൂന്നരക്കോടിയിൽ നിന്ന് 30,000 ത്തിനെ മാറ്റി നിർത്താൻ നല്ല പ്രയത്നം ആവശ്യമാണ്.
ഈ തൊഴിൽ മേഖലയെക്കാൾ കാഠിന്യം കുറച്ചുകൂടി കടുപ്പമുള്ള മറ്റൊരു മേഖലയാണ് ഹോസ്പിറ്റൽ.
ഹോസ്പിറ്റൽ വരുന്നവരിൽ ഭൂരിഭാഗവും അവരുടെ സാധാരണയുള്ള ജീവിതരീതിയെ മാറ്റിവന്ന അതിഥിയെ ശരീരത്തിൽ നിന്ന് ഒഴിവാക്കാൻ വരുന്നവരാണ് അവർ നല്ല മൂഡിൽ ആയിരിക്കുകയില്ല. ഇവിടെ ആരെയും സന്തോഷപ്പെടുത്താൻ കഴിയണമെന്നില്ല, നേരെമറിച്ച് അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ ഹോസ്പിറ്റലിന് കഴിഞ്ഞേക്കാം. ഇവിടെ ഹോസ്പിറ്റലുകൾ ശ്രദ്ധിക്കേണ്ട പ്രധാന മൂന്നു കാര്യങ്ങൾ അതിനെ എളുപ്പം പറയാൻ വേണ്ടി TTC എടുക്കാം !
Time :
നേരത്തെ പറഞ്ഞു പ്രതീക്ഷിക്കാതെ വന്ന അതിഥിയാണ്.
അത് എന്റെ സാധാരണ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നുണ്ട് , എൻറെ പ്രധാനപ്പെട്ട സമയം നഷ്ടമാകുന്നുണ്ട്. ഇവിടെ ആവശ്യമില്ലാതെ സമയം കളയുന്നുണ്ട് എന്ന് തോന്നൽ കൊടുക്കാതിരിക്കാൻ ഹോസ്പിറ്റലിന് കഴിയണം. എത്രയും വേഗം സുഖം പ്രാപിച്ചു വിടാനുള്ള ഒരു വ്യഗ്രത ഞങ്ങളിലും ഉണ്ട് എന്ന തോന്നൽ കൊടുക്കാൻ ഹോസ്പിറ്റലിൽ കഴിയണം വെറുതെ കിടത്തി സമയം കളയുന്നില്ല എന്ന് ഉറപ്പുവരുത്തണം.
Trust :
എൻറെ സാധാരണ അറിവിന്റെ ലോകത്തുള്ള കാര്യമല്ല ശരീരത്തിന്റെ ശാസ്ത്രം. എൻറെ അജ്ഞതയെ അറക്കുന്നു, എൻറെ സമ്പത്തിനെ അധ്വാനത്തിനെ പിഴിയുന്നു എന്ന തോന്നൽ നൽകുന്ന തരത്തിലുള്ള പെരുമാറ്റങ്ങളെ ഹോസ്പിറ്റലുകൾ ഒഴിവാക്കേണ്ടിയിരിക്കുന്നു.
ഇവിടെ അല്പം കൂടുതൽ എഴുതേണ്ടിവരും !
ഇന്ന് ശാസ്ത്രം വളരെ വലുതാണ് !
സാങ്കേതിക വിദ്യകളും വളരെയധികം മെച്ചപ്പെട്ടിരിക്കുന്നു അതായത് പുറമേ നിന്ന് നോക്കുന്നതിനേക്കാൾ കൂടുതൽ അകത്ത് ഉള്ളിൽ ചെന്ന് നോക്കാൻ കഴിവുള്ള ആധുനിക ശാസ്ത്രം വളർന്നിരിക്കുന്നു ഈ കാലഘട്ടത്തിൽ ഡോക്ടേഴ്സ് പുറമേനിന്ന് അസുഖങ്ങളെ നിയന്ത്രിക്കുന്നതിനേക്കാൾ നമുക്ക് സാങ്കേതികവിദ്യകളെ ഉപയോഗിച്ച് രോഗനിയന്ത്രണം കൃത്യമാക്കാൻ കഴിയും.
എന്നാൽ പണ്ട് അങ്ങനെ ആയിരുന്നില്ല പുറമേ നിന്നു തന്നെ രോഗത്തെ നിർണയിക്കാൻ കഴിയുമായിരുന്നു അതിനർത്ഥം അവരെല്ലാം സുഖപ്പെട്ടു എന്ന് അർത്ഥമില്ല. ഒരു കുടുംബത്തിൽ നാലോ അഞ്ചോ മക്കളുണ്ടായിരുന്നു അവരെല്ലാവരും ജീവിച്ചിരുന്നു അവസാന കാലഘട്ടം വരെ എന്ന് നമുക്കറിയില്ല എന്നാൽ ഇന്ന് രണ്ടുമക്കളെ ഉള്ളൂ അതുകൊണ്ടുതന്നെ എല്ലാവരുടെ ജീവനും വളരെ പ്രാധാന്യമുണ്ട് എന്നതിനാൽ ജീവൻ നിലനിർത്താൻ ഏത് അറ്റം വരെ പോകാം എന്നതിന്റെ ഭാഗമായി കൂടുതൽ വ്യക്തത രോഗ നിർണ്ണയത്തിൽ തന്നെ കൊണ്ടുവരേണ്ടതുണ്ട് എന്നതിനാൽ തന്നെ ഡോക്ടേഴ്സ് എക്സ്റ്റേണൽ ഇന്റേണൽ ഡയഗനൈസിങ്ങ് രീതികൾ ഉപയോഗിക്കുന്നു. ഇവിടെ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ ? അല്ലെങ്കിൽ ഹോസ്പിറ്റലിന്, ഡോക്ടേഴ്സിന് പണത്തിനോട് ആർത്തി ഉണ്ടോ ? അത് നമ്മളെ ബാധിക്കുന്നുണ്ടോ ? എന്ന് തോന്നൽ പൊതുജനത്തിനുണ്ട് ! ഇവിടെ വിശ്വസ്തത നിലനിർത്താൻ പല ഹോസ്പിറ്റലുകൾക്കും കഴിയുന്നില്ല എന്നത് വളരെ അധികം യാഥാർത്ഥ്യമാണ്.
ആശങ്കകൾ നിലനിൽക്കുമ്പോൾ തന്നെ, ഒരു പൈസ പോലും അനാവശ്യമായി ഹോസ്പിറ്റലുകൾ എടുക്കില്ല ഡോക്ടേഴ്സ് എടുക്കില്ല എന്നു പറയുന്ന തരത്തിലുള്ള ഒരു വിശ്വസ്തത ആർജിക്കാൻ ഹോസ്പിറ്റലുകൾക്ക് കഴിയണമെന്നത് വളരെ വലിയ ഒരു വസ്തുതയാണ്.
Communication :
ശരീരം എനിക്ക് പ്രധാനപ്പെട്ടതായതുകൊണ്ട് തന്നെ എൻറെ അതിഥിയെ എന്തെന്നറിയാനുള്ള ആകാംക്ഷ എൻറെ അറിവുകളെ കൂട്ടാൻ ഞാൻ ശ്രമിക്കും, താൽക്കാലികമായി. മാതാപിതാ ഗൂഗിൾ ദൈവം എന്ന നിലയിൽ സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ എൻറെ രോഗത്തിനെ കുറിച്ച് അറിയാനുള്ള ആകാംക്ഷ ഒരുപാട് നെഗറ്റീവ് ചിന്തകളോടെ എൻറെ അറിവിനെ കൂട്ടിയിരിക്കും.
“ എൻറെ അറിവുകളും ഡോക്ടറുടെ രോഗ നിർണയ അറിവുകളും ഒത്തു നോക്കാൻ വരുന്നവരാണ് രോഗികളിൽ ഭൂരിപക്ഷവും.
“ ഡോക്ടർക്ക് ഒരു “ സോറി “ പറഞ്ഞാൽ തീരാവുന്നതും മറിച്ച് രോഗം എൻറെ ജീവിനെ ബാധിക്കും എന്നതുകൊണ്ടും ഞാൻ അല്പം ആകാംക്ഷയിലുമാണ്.
20 മിനിറ്റുള്ള കൺസൾട്ടിംഗ് സമയത്ത് ഒരുപക്ഷേ ഒരു ഡോക്ടറിന് രോഗിയെ മുഴുവൻ പറഞ്ഞ് മനസ്സിലാക്കി , അവൻറെ അറിവിനെ തിരുത്താനുള്ള സമയം ഇല്ല എന്നതുകൊണ്ട് അവിടെ എടുക്കുന്ന കമ്മ്യൂണിക്കേഷൻ പലപ്പോഴും രോഗി, ഡോക്ടർ ബന്ധം വഷളാകുന്നുണ്ട്. ഇവിടെ പൊതുമാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ട് പൊതുസമൂഹത്തിനെ എഡ്യൂക്കേറ്റ് ചെയ്യാൻ, അറിവ് പകർന്നു നൽകാൻ ഒരു extra effort, രോഗികളോടുള്ള ആശയവിനിമയത്തിലും മാറ്റങ്ങളെ കൊണ്ടുവരുന്നതാണ്.
ഒരുപക്ഷേ ഡോക്ടറിനേക്കാൾ കൂടുതൽ രോഗികളുമായി ഇടപഴകുന്നത് നേഴ്സസ് ആണ് . ആ നേഴ്സിൻ്റെ രോഗിയോടുള്ള സമീപനം ബൈസ്റ്റാൻഡേഴ്സിനോടുള്ള സമീപനവും ഒരു ഹോസ്പിറ്റലിന്റെ നടത്തിപ്പിനെ നന്നായി ബാധിക്കുണ്ട് . കാലത്തിന് ഒരുപാട് മാറ്റങ്ങളുണ്ട് ഈ മാറ്റത്തിന് അനുസരിച്ച് ഹോസ്പിറ്റലുകൾ അവരുടെ പ്രവർത്തനരീതി സംസാരശൈലി എന്നിവയിൽ മാറ്റം വരുത്തിയെങ്കിൽ മാത്രമാണ് ഹോസ്പിറ്റൽ പൊതുജനങ്ങൾക്ക് ഏറ്റവും സ്വീകാര്യമായ ഒരു സ്ഥാപനമായി മാറുകയുള്ളൂ. -jp
Wednesday, 24 July 2024
- JP
ഇന്ന് ഒരു സെയിൽസിന്റെ വിവിധ ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്നത് ആ ഉൽപ്പന്നത്തിന്റെ അവതരണത്തിനകത്തുള്ള പ്രത്യേകതകളാണ് . ഒരു ഉൽപ്പന്നത്തിനെ വ്യക്തമായ രീതിയിൽ കസ്റ്റമറിന്റെ ആവശ്യത്തിലേക്ക് അവതരിപ്പിക്കാനുള്ള കഴിവ് ജീവനക്കാരിൽ ഉണ്ടാകുമ്പോഴാണ് ഒരു സെയിൽസ് പ്രോസസ് നല്ല രീതിയിൽ പര്യവസാനിക്കുന്നത്. ഉൽപ്പന്നത്തിനെ കസ്റ്റമറുടെ മുന്നിൽ അവതരിപ്പിക്കുന്ന സമയത്തിനെ പ്രധാനമായും മൂന്നായി തരംതിരിക്കാം. Part 1 (30%) probing : കസ്റ്റമറിന്റെ ആവശ്യങ്ങളെ മനസ്സിലാക്കാൻ അവരുടെ പ്രശ്നങ്ങളെ മനസ്സിലാക്കാൻ നമ്മൾ എടുക്കുന്ന സമയമാണ് ഈ സമയത്തിലൂടെ കൃത്യമായി ആ കസ്റ്റമറിനെ പഠിക്കാനും കസ്റ്റമറുടെ ആവശ്യം മനസ്സിലാക്കാനും എടുക്കുന്നതാണ്. Part 2 (50%) solution ( FAB ) Features/ advantage / benefits : നിങ്ങളുടെ ആവശ്യത്തിലേക്ക് അല്ലെങ്കിൽ പ്രശ്നത്തിലേക്ക് എങ്ങനെ ഈ ഉൽപ്പന്നം ഉപകാരപ്പെടും അതിന്റെ പ്രത്യേകത എന്താണ് അത് എങ്ങനെ കൂടുതൽ സൗകര്യങ്ങൾ നൽകുന്നു എന്നത് കൃത്യമായി കസ്റ്റമറിലേക്ക് എത്തിക്കുന്നതായിരിക്കണം പ്രോഡക്റ്റിന്റെ അവതരണം. അത് ഉപയോഗിക്കാനുള്ള നോക്കാന്നുള്ള അവസരം കൂടെ കൊടുത്തുകൊണ്ട് ആയിരിക്കണം. Part 3 : ( 20%) urgency of buying now : ഈ ഉൽപ്പന്നം ഇപ്പോൾ ഇവിടെ നിന്ന് വാങ്ങുന്നതുകൊണ്ട് കിട്ടാൻ പോകുന്ന ഗുണങ്ങളെയും അതുപോലെതന്നെ നിങ്ങളുടെ സ്ഥാപനം നൽകുന്ന വിശ്വാസത്തിന്റെയും, നിങ്ങൾ നൽകുന്ന എക്സ്ട്രാ മൂല്യത്തിനെയും പറഞ്ഞുകൊണ്ട് എത്രയും വേഗം അവസാനിപ്പിക്കുന്ന ആയിരിക്കണം സെയിൽസിന്റെ അവസാന ഭാഗമായിട്ടുള്ള സെയിൽസ് ക്ലോസിങ്.
നന്ദി… അതെ…
2008 മുതലേയുള്ള ഈ ട്രെയിനിങ് യാത്രയിൽ ഒരുപാട് ബ്രാൻഡുമായി പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിലേക്ക് എന്നെ എത്തിച്ചതിന് സർവ്വേശ്വരനോട് എന്നും നന്ദിയുണ്ട്...
അതിന്നോപ്പം എന്നെ സ്വീകരിച്ച ഏകദേശം 450 ഓളം കമ്പനികളെയും അതിലൂടെ 5000 ഓളം ട്രെയിനിങിലൂടെ ഏകദേശം 5 ലക്ഷത്തിലേറെ പേരെ ട്രെയിനിങ് കൊടുക്കാൻ കഴിഞ്ഞതിലും, അവരുടെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ എന്നെ വീണ്ടും ഉപയോഗിക്കുന്നതിലും ഒരുപാട് സന്തോഷമുണ്ട് നന്ദിയുണ്ട് എന്നത് ഈ അവസരത്തിൽ രേഖപ്പെടുത്തടെ... അതിശക്തമായ മത്സര ലോകത്ത് ബിസിനസിലെ process, technology & people എന്നീ ഘടകങ്ങൾക്ക് ബിസിനസിന്റെ വളർച്ചയിൽ വളരെയധികം പ്രാധാന്യമുണ്ട്.
ഇതിൽ process & technology കാലത്തിനനുസരിച്ച് മാറ്റം വരും അല്ലെങ്കിൽ കാലം നമ്മളെ അതിലേക്ക് നയിക്കും, തനിയെ ഉയർന്നുവരും. എന്നാൽ ബിസിനസ്സിന്റെ 90% ASSET ആയ ജീവനക്കാരിൽ ഈ മാറ്റത്തിന് അനുസരിച്ച് മനോഭാവവും പെരുമാറ്റവും കഴിവുകളിലും വേണ്ടതായ മാറ്റങ്ങളെ വരുത്തി business process & technologyക്ക് ഇണങ്ങുന്ന തരത്തിലേക്ക് പരിവർത്തനം നടത്തുക എന്നത് എറ്റവും പ്രാധാന്യമുള്ള ഘടകമാണ് എന്ന് മനസ്സിലാക്കിയ സംരംഭകന്റെ കൂടെ എന്നും നിലകൊള്ളുന്ന ആളാണ്.
ജീവനക്കാരെ ചേർത്തുനിർത്തേണ്ടതാണ് അകത്തി നിർത്തേണ്ടതല്ല എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി കൂടിയാണ്. നല്ല കഴിവുള്ളവർ നമ്മുടെ സമൂഹത്തിൽനിന്ന് അകന്നുപോകിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മളിലേക്ക് ചേർന്നിരിക്കുന്ന ജീവനക്കാരെ നമ്മുടെ ബിസിനസിനോട് നമ്മുടെ സർവീസിനോട് ഒത്തുചേർത്ത് നമ്മളോടൊപ്പം നിർത്തുക എന്ന ദൗത്യം ആയിട്ടാണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. മുന്നിൽ ഇരിക്കുന്ന ജീവനക്കാരെ അവരുടെ പ്രവ്യത്തി മേഖലയിലെ അനുഭവങ്ങളെ ഉൾക്കൊണ്ട് അവരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ എന്തൊക്കെ എക്സ്ട്രാ നൽകാൻ കഴിയും എന്നത് മാത്രമാണ് ഒരു ട്രെയിനിങ്ങിലേക്ക് നിയോഗിക്കപ്പെടുമ്പോൾ, ട്രെയിനിങ്ങിലേക്ക് പോകുമ്പോൾ ഞാൻ ഒരുങ്ങുന്നത്.
ഓരോ ബ്രാൻഡിനെ നമ്മളോട് അടുപ്പിച്ചു നിർത്തുമ്പോഴും ഒരു പുതിയ ബ്രാൻഡിനെ ഇനിയും കൊണ്ടുവരണം എന്ന് ചിന്തിക്കുമ്പോൾ എപ്പോഴും മനസ്സിൽ കൊണ്ടുനടന്ന ഒരു വലിയ ബ്രാൻഡ് ഉണ്ട് ബ്രാൻഡിന്റെ ശൃംഖലകളിലേക്ക് എന്നെ ക്ഷണിച്ചിരിക്കുകയാണ്. എന്നും എൻറെ ട്രെയിനിങ്ങിൽ വരുന്ന ഒരു വാചകമുണ്ട് "60,000 കുടുംബങ്ങളെ നോക്കുന്ന" ഒരു സാരഥിയുടെ ശൃംഖല " ലുലു ". അതെ നമ്മുടെ യൂസഫലി സാറിന്റെ LULU BRAND മായുള്ള യാത്ര ശ്രീ പത്മനാഭന്റെ നാട്ടിൽ നിന്ന് തുടങ്ങുയാണ്. എന്നെ LULU BRAND ലേക്ക് തിരഞ്ഞെടുത്തതിത്, ക്ഷണിച്ചതിന് ഡയറക്ടറേയും അതിന്റെ പുറകിൽ പ്രവചിച്ച എല്ലാവരോടും ഒരുപാട് നന്ദി അറിയിച്ചുകൊണ്ട് എന്റെ യാത്ര ആരംഭിച്ചിരിക്കുന്നു. നന്ദിയോടെ... സന്തോഷത്തോടെ... നടക്കും തീർച്ചയായും നടക്കും മനസ്സിൽ കൊണ്ടുനടന്നാൽ മതി !
എന്താണ് " Mind Your OWN Business " അർത്ഥമാക്കുന്നത് ?
👉🏼 ബിസിനസിൽ ആശയങ്ങളും, ആശയങ്ങളും നടപ്പാക്കാനുള്ള അസൂത്രണങ്ങളും സംരംഭകനില്‍ ഉണ്ടാകാം. എന്നാൽ ഈ ആശയങ്ങളെ നമ്മുടെ സ്ഥാപനത്തിലൂടെ സമൂഹത്തിലേക്ക് എത്തിക്കാൻ നമ്മൾ ആശ്രയിക്കുന്നത് ജീവനക്കാരെയാണ്
👉🏼 വളരെയധികം മത്സരം നടന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ബിസിനസ് സാഹചര്യത്തിൽ നിങ്ങളുടെ ജീവനക്കാർ കാര്യപ്രാപ്തി ഇല്ലാത്തവരാണെങ്കിൽ അത് നിങ്ങളുടെ ബിസിനസിനെ കാര്യമായി ബാധിച്ചേക്കാം.
👉🏼 ഇന്ന് മോശമല്ലാത്ത ജീവിത സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ തന്നെ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കേണ്ടത് സംരംഭകന്റെ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു.
👉🏼 നിങ്ങളുടെ ബിസിനസിനെ പഠിച്ച് ബിസിനസിന് ആവശ്യമായ തരത്തിൽ നിങ്ങളുടെ ജീവനക്കാരെ മാറ്റിയെടുക്കുക, മനോഭാവത്തിലും കഴിവുകളിലും മാറ്റങ്ങൾ വരുത്തിക്കൊണ്ട് സ്ഥാപനത്തിന് ഉൽപാദനക്ഷമതമായ രീതിയിൽ ജീവനക്കാരുടെ ഉടമസ്ഥത വർദ്ധിപ്പിച്ച് അതിലൂടെ ബിസിനസിന്റെ ആശയങ്ങളെ നല്ല രീതിയിൽ സമൂഹത്തിനെ അറിച്ചുകൊണ്ട് അതിലൂടെ നമ്മുടെ ബിസിനസിനെ ആവശ്യപ്പെടുന്ന ആഗ്രഹിക്കുന്ന ഒരു ഒരു വലിയ NETWORK ഉണ്ടാക്കുക എന്നതാണ് JPLEADS ന്റെ Mind Your OWN Business എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
👋 ഇത്തരത്തിലുള്ള ഒരു ട്രെയിനിങ് പ്രോഗ്രാം നിങ്ങളുടെ സ്ഥാപനത്തിൽ നടത്തുന്നതിന് കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ : 9400221111.
Subscribe to:
Posts (Atom)
YES.., അതെ ഇത് പി.സി. തോമസ് “ പി. സി. തോമസ് “ എന്ന ബ്രാൻഡിൽ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രൊഫഷണലുകളെ സൃഷ്ടിച്ച ഒരു വലിയ ബ്ര...

-
YES.., അതെ ഇത് പി.സി. തോമസ് “ പി. സി. തോമസ് “ എന്ന ബ്രാൻഡിൽ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രൊഫഷണലുകളെ സൃഷ്ടിച്ച ഒരു വലിയ ബ്ര...
-
നന്ദി… അതെ… 2008 മുതലേയുള്ള ഈ ട്രെയിനിങ് യാത്രയിൽ ഒരുപാട് ബ്രാൻഡുമായി പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിലേക്ക് എന്നെ എത്തിച്ചതിന...
-
- JP ഇന്ന് ഒരു സെയിൽസിന്റെ വിവിധ ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്നത് ആ ഉൽപ്പന്നത്തിന്റെ അവതരണത്തിനകത്തുള്ള പ്രത്യേകതകളാണ് ....