Thursday, 17 April 2025

Calicut ൽ ഒരു പരിപാടി കഴിഞ്ഞ് ഇറങ്ങിയപ്പോൾ ട്രെയിൻ മിസ്സായി, ലോ ഫ്ലോറിൽ വരാമെന്ന് തീരുമാനിച്ചു. വണ്ടിയിൽ കയറിയിരുന്നപ്പോൾ തൊട്ടടുത്ത് ഒരു സുന്ദരിക്കുട്ടി ഇരിക്കുന്നുണ്ട് ഓപ്പോസിറ്റ് ഒരു ഫാമിലിയും. സുന്ദരിക്കുട്ടിയുടെ ഭാവത്തിൽ എന്താണ് ഈ ലോകം എങ്ങനെ? എന്താ ഈ വണ്ടി ഇങ്ങനെ എന്ന ഭാവത്തിലാണ് ഇരിക്കുന്നത് . പഴയ ഒരു TV ഷോയിൽ അബി പറഞ്ഞ ഒരു തമാശയാണ് പെട്ടെന്ന് ഓർമ്മ വരുന്നത് … എനിക്ക് ‘ ഋ ‘എന്ന പറഞ്ഞ അക്ഷരം ഇഷ്ടമല്ല. കാലിക്കറ്റിൽ നിന്ന് ഫ്ലൈറ്റിൽ പോകാമായിരുന്നു. ‘കാശില്ലാത്തതുകൊണ്ടാണ് ‘എന്ന മട്ടിലാണ് ഇരിക്കുന്നത് ! ‘ അമ്മാവാ… ‘ എന്ന വിളി വരുമെന്ന് ഭയത്താൽ ആ ഭാഗത്തേക്ക് അധികം നോക്കിയില്ല . നമ്മളിൽ ഒരു തന്തവൈവ് തോന്നുന്നു ഉണ്ടാകുമല്ലൊ! എതിരെ ഒരു കൊച്ചു ഫാമിലി 25 - 30 നും ഇടയിൽ പ്രായമുള്ള രണ്ട് മെമ്പേഴ്സ് ഒരു ചെറിയ മോളുണ്ട് കൂടെ. ഭർത്താവ് എന്തൊക്കെയോ ഭാര്യയെ നോക്കി പറയുന്നുണ്ട് അല്പം ഉച്ചത്തിൽ തന്നെ പക്ഷേ എളിമയോടെ കേട്ടുകൊണ്ട് വളരെ സമാധാനപൂർവ്വം അവനോട് സംസാരിച്ചുകൊണ്ട് വളരെ പക്വതയാർന്ന ഒരു സ്ത്രീ . സംസാരം ശ്രദ്ധിച്ചില്ല അല്പം ക്ഷീണം ഉള്ളതുകൊണ്ടുതന്നെ മയക്കത്തിലേക്ക് പോയി കണ്ണു തുറന്നപ്പോൾ വണ്ടി ഒരു ഹോട്ടലിനു മുന്നിൽ നിൽക്കുകയാണ് സാധാരണ ഇതുവരെയും കെഎസ്ആർടിസി നിൽക്കുന്നത് ഏതെങ്കിലും ഒരു സാധാരണ ഹോട്ടലിൽ അല്പം വൃത്തി കുറവ് തോന്നിയിരുന്നു അതുകൊണ്ടുതന്നെ ഇറങ്ങാറില്ല ഇവിടെ മറിച്ച് നല്ല ഒരു ഹോട്ടൽ, തീരുമാനിച്ചു ഇറങ്ങാം വീട്ടിൽ ഭക്ഷണമുണ്ട് ഭാര്യ വിളിച്ചു പറഞ്ഞിരുന്നു, എന്നാലും ലൈറ്റ് ആയിട്ട് എന്തെങ്കിലും കഴിക്കാം കഴിക്കാൻ ഓർഡർ ചെയ്തു നിൽക്കുമ്പോൾ നല്ല ഒരു പാട്ട് ഒഴുകി വരുന്നുണ്ട് പഴയ പാട്ടുകൾ. ഇഷ്ടമുള്ള പാട്ടുകൾ മെലഡീസ്… ഓ… പ്രിയേ… ഹംസ… ഫൽ (Hindi) പുഞ്ചിരി … തഞ്ചും … നല്ല രസമുള്ള സ്വരം, പക്ഷേ ഒറിജിനൽ കേസറ്റ് അല്ല ! വേറെ ആരോ പാടിയതാണ്… അല്ല അവിടെ ഇരുന്ന് ഒരാൾ പാടുകയാണ്… അതെ ഇത് കണ്ണൻ നീലാംബരി ഒരു നല്ല ഗായകൻ ശബ്ദത്തിനേക്കാൾ അപ്പുറത്ത് , വളരെ കൂളായി പതിഞ്ഞ സ്വരത്തിൽ അദ്ദേഹം പാടിക്കൊണ്ടിരിക്കുകയാണ് ആരേയും ശ്രദ്ധിക്കുന്നൊന്നുമില്ല , പക്ഷേ ആളിങ്ങനെ പാടിക്കൊണ്ടിരിക്കുന്നു രണ്ടുമൂന്നു പാട്ടുകൾ ഞാൻ കേട്ടു എനിക്ക് എന്തോ സംസാരിക്കണം എന്ന് തോന്നി ഞാൻ പോയി സംസാരിച്ചു. പ്രോഗ്രാമുകളെല്ലാം ഉണ്ട് ഒഴിവ് ദിവസങ്ങളിൽ ഇവിടെ വന്ന് പാട്ടുപാടുന്നു . സന്തോഷമായിട്ട് ജീവിക്കുന്നു .വളരെ സ്നേഹത്തോടെ ഞാൻ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒരു ഫോട്ടോയും എടുത്ത് തിരിച്ചു വണ്ടിയിൽ കയറി. ഒരു നല്ല ക്ഷീണം മാറിയ ഒരു ഉത്സാഹം ചായകുടിച്ചതിനേക്കാൾ അപ്പുറത്ത് ഉണ്ടായി താങ്ക്യൂ Kannan. -JP കണ്ണൻറെ നമ്പർ ഉണ്ട് ഫ്ലക്സിൽ വേണമെങ്കിൽ ഉപയോഗിച്ചുള്ളൂ നന്നായിട്ട് നിങ്ങൾക്ക് ആസ്വദിക്കാം!

No comments:

Post a Comment

ലാഭം ലക്ഷ്യമിടുമ്പോഴും, സംരംഭകർ സമൂഹത്തിൻ്റെ വളർച്ചയിലും ഉന്നമനത്തിലും നിർണ്ണായക പങ്ക് വഹിക്കുന്നു. സമൂഹത്തിന് സംരംഭകർ നൽകുന്ന ചില പ്രധാന സം...