Thursday, 17 April 2025
Calicut ൽ ഒരു പരിപാടി കഴിഞ്ഞ് ഇറങ്ങിയപ്പോൾ ട്രെയിൻ മിസ്സായി, ലോ ഫ്ലോറിൽ വരാമെന്ന് തീരുമാനിച്ചു.
വണ്ടിയിൽ കയറിയിരുന്നപ്പോൾ തൊട്ടടുത്ത് ഒരു സുന്ദരിക്കുട്ടി ഇരിക്കുന്നുണ്ട് ഓപ്പോസിറ്റ് ഒരു ഫാമിലിയും.
സുന്ദരിക്കുട്ടിയുടെ ഭാവത്തിൽ എന്താണ് ഈ ലോകം എങ്ങനെ? എന്താ ഈ വണ്ടി ഇങ്ങനെ എന്ന ഭാവത്തിലാണ് ഇരിക്കുന്നത് . പഴയ ഒരു TV ഷോയിൽ അബി പറഞ്ഞ ഒരു തമാശയാണ് പെട്ടെന്ന് ഓർമ്മ വരുന്നത് … എനിക്ക് ‘ ഋ ‘എന്ന പറഞ്ഞ അക്ഷരം ഇഷ്ടമല്ല. കാലിക്കറ്റിൽ നിന്ന് ഫ്ലൈറ്റിൽ പോകാമായിരുന്നു. ‘കാശില്ലാത്തതുകൊണ്ടാണ് ‘എന്ന മട്ടിലാണ് ഇരിക്കുന്നത് !
‘ അമ്മാവാ… ‘ എന്ന വിളി വരുമെന്ന് ഭയത്താൽ ആ ഭാഗത്തേക്ക് അധികം നോക്കിയില്ല . നമ്മളിൽ ഒരു തന്തവൈവ് തോന്നുന്നു ഉണ്ടാകുമല്ലൊ!
എതിരെ ഒരു കൊച്ചു ഫാമിലി 25 - 30 നും ഇടയിൽ പ്രായമുള്ള രണ്ട് മെമ്പേഴ്സ് ഒരു ചെറിയ മോളുണ്ട് കൂടെ.
ഭർത്താവ് എന്തൊക്കെയോ ഭാര്യയെ നോക്കി പറയുന്നുണ്ട് അല്പം ഉച്ചത്തിൽ തന്നെ പക്ഷേ എളിമയോടെ കേട്ടുകൊണ്ട് വളരെ സമാധാനപൂർവ്വം അവനോട് സംസാരിച്ചുകൊണ്ട് വളരെ പക്വതയാർന്ന ഒരു സ്ത്രീ .
സംസാരം ശ്രദ്ധിച്ചില്ല അല്പം ക്ഷീണം ഉള്ളതുകൊണ്ടുതന്നെ മയക്കത്തിലേക്ക് പോയി
കണ്ണു തുറന്നപ്പോൾ വണ്ടി ഒരു ഹോട്ടലിനു മുന്നിൽ നിൽക്കുകയാണ് സാധാരണ ഇതുവരെയും കെഎസ്ആർടിസി നിൽക്കുന്നത് ഏതെങ്കിലും ഒരു സാധാരണ ഹോട്ടലിൽ അല്പം വൃത്തി കുറവ് തോന്നിയിരുന്നു അതുകൊണ്ടുതന്നെ ഇറങ്ങാറില്ല ഇവിടെ മറിച്ച് നല്ല ഒരു ഹോട്ടൽ, തീരുമാനിച്ചു ഇറങ്ങാം
വീട്ടിൽ ഭക്ഷണമുണ്ട് ഭാര്യ വിളിച്ചു പറഞ്ഞിരുന്നു, എന്നാലും ലൈറ്റ് ആയിട്ട് എന്തെങ്കിലും കഴിക്കാം കഴിക്കാൻ ഓർഡർ ചെയ്തു നിൽക്കുമ്പോൾ നല്ല ഒരു പാട്ട് ഒഴുകി വരുന്നുണ്ട് പഴയ പാട്ടുകൾ.
ഇഷ്ടമുള്ള പാട്ടുകൾ മെലഡീസ്…
ഓ… പ്രിയേ…
ഹംസ… ഫൽ (Hindi)
പുഞ്ചിരി … തഞ്ചും …
നല്ല രസമുള്ള സ്വരം, പക്ഷേ ഒറിജിനൽ കേസറ്റ് അല്ല !
വേറെ ആരോ പാടിയതാണ്…
അല്ല അവിടെ ഇരുന്ന് ഒരാൾ പാടുകയാണ്…
അതെ ഇത് കണ്ണൻ നീലാംബരി ഒരു നല്ല ഗായകൻ ശബ്ദത്തിനേക്കാൾ അപ്പുറത്ത് , വളരെ കൂളായി പതിഞ്ഞ സ്വരത്തിൽ അദ്ദേഹം പാടിക്കൊണ്ടിരിക്കുകയാണ് ആരേയും ശ്രദ്ധിക്കുന്നൊന്നുമില്ല , പക്ഷേ ആളിങ്ങനെ പാടിക്കൊണ്ടിരിക്കുന്നു രണ്ടുമൂന്നു പാട്ടുകൾ ഞാൻ കേട്ടു എനിക്ക് എന്തോ സംസാരിക്കണം എന്ന് തോന്നി ഞാൻ പോയി സംസാരിച്ചു.
പ്രോഗ്രാമുകളെല്ലാം ഉണ്ട് ഒഴിവ് ദിവസങ്ങളിൽ ഇവിടെ വന്ന് പാട്ടുപാടുന്നു . സന്തോഷമായിട്ട് ജീവിക്കുന്നു .വളരെ സ്നേഹത്തോടെ ഞാൻ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒരു ഫോട്ടോയും എടുത്ത് തിരിച്ചു വണ്ടിയിൽ കയറി. ഒരു നല്ല ക്ഷീണം മാറിയ ഒരു ഉത്സാഹം ചായകുടിച്ചതിനേക്കാൾ അപ്പുറത്ത് ഉണ്ടായി താങ്ക്യൂ
Kannan.
-JP
കണ്ണൻറെ നമ്പർ ഉണ്ട് ഫ്ലക്സിൽ വേണമെങ്കിൽ ഉപയോഗിച്ചുള്ളൂ നന്നായിട്ട് നിങ്ങൾക്ക് ആസ്വദിക്കാം!
കേരളത്തിൽ ബിസിനസ്സുകൾ നിന്നു പോകുന്നതിന് ചില കാരണങ്ങൾ ?
കേരളത്തിലെ പല ബിസിനസ്സുകളും ദീർഘകാലം നിലനിൽക്കാതെ അവസാനിക്കുന്നതിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട് തരംതിരിച്ച് വിശദീകരിച്ചിരിക്കുന്നു:
1. No planning / Direction
Accidental Businessman : പല ബിസിനസ്സുകളും യാദൃശ്ചികമായി തുടങ്ങുന്നു. വിപണി പഠനമോ ദീർഘദർശനമോ ഇല്ലാതെ.
Fear of Blaming / Ego : ചില ബിസിനസ്സുകൾക്ക് ഇനി വിപണിയിലൊരു ഭാവിയില്ലെങ്കിലും, ഉടമകൾ അഹങ്കാരത്താലോ ഭയം കൊണ്ടോ മാറ്റമോ നിർത്തലാനൊ തയ്യാറാകാറില്ല.
I don’t want to be an Employee : ജോലി ചെയ്യാൻ താല്പര്യമില്ലാത്തവർ പലപ്പോഴും സംരംഭം തിരഞ്ഞെടുത്തെങ്കിലും അവർക്കും ആവശ്യമായ കഴിവോ മനസ്സിലാക്കലോ ഉണ്ടാകാറില്ല.
2. Fixed Mindset
No Updation: പല സംരംഭങ്ങളും പഴയ ആശയങ്ങളിൽ തന്നെ തങ്ങി നിൽക്കുന്നു. പുതിയ ട്രെൻഡുകൾ സ്വീകരിക്കുന്നില്ല.
No Growing Mindset: മാറ്റങ്ങൾ സ്വീകരിക്കാൻ തയ്യാറാകാത്ത മനോഭാവം, വളർച്ചയെ തടയുന്നു.
സേവനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും പുതുക്കൽ ഇല്ല: കാലാകാലങ്ങളിൽ വിപണി ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നില്ല.
3. Photocopy Business.
No USP : ബിസിനസ്സുകൾ തമ്മിൽ അധികവും ഒരേ പോലെയുള്ള സേവനങ്ങളോ ഉൽപ്പന്നങ്ങളോ വാഗ്ദാനം ചെയ്യുന്നു.
No Niche: ഓരോരുത്തരും എല്ലാവർക്കും സേവനം / ഉൽപ്പന്നം നൽകാൻ ശ്രമിക്കുന്നു – അതിന്റെ ഫലമായി ഒരാളെയും ആകർഷിക്കാൻ കഴിയുന്നില്ല.
Old Business Copy : നിലവിലുള്ള സംരംഭങ്ങളെ പകർന്നു മാത്രം നടത്തിയാൽ, ഉപഭോക്താക്കൾ കാണാനായി വരും, വാങ്ങാനല്ല.
4. No Finance / Operation strategies
Financial Discipline : “ these all are my money “ ലാഭം, ചെലവുകൾ, വരുമാനം തുടങ്ങിയവയ്ക്ക് വ്യക്തമായ പ്ലാൻ ഇല്ല.
.
പരാജയപ്പെടുന്ന മാർക്കറ്റിംഗ്: മാർക്കറ്റിംഗ് ശ്രമങ്ങൾ പലയിടത്തായി print / visual / social media ചിതറിയിരിക്കുന്നു. മെച്ചപ്പെട്ട ഫലമില്ലാതെ ചെലവേറിയ രീതികൾ.
No customer centric Approach : ഉപഭോക്താവിന്റെ മാറ്റുന്ന ആവശ്യങ്ങൾ മനസ്സിലാക്കുകയോ അതിനനുസരിച്ച് പ്രവർത്തിക്കുകയോ ചെയ്യുന്നില്ല.
5. Employee, Employer Issues
തലമുറ ഏറ്റുമുട്ടലുകൾ: പഴയ തലമുറ സംരംഭകരും പുതിയ തലമുറ ജീവനക്കാരും തമ്മിൽ, അതുപോലെ പുതിയ സംരംഭകരും പഴയ ജീവനക്കാരും തമ്മിലുമുള്ള conflicts.
No Leadership / No mentorship : “ I know everything attitude “ ലിഡർഷിപ്പ് വളർത്താൻ താത്പര്യമുള്ളവരും അതിൽ പങ്കാളികളാകാൻ തയ്യാറാകുന്നവരും കുറവാണ്.
No Team: പ്രതിബദ്ധതയുള്ള, പ്രേരിതമായ ടീമുകൾ നിർമ്മിക്കാൻ ബിസിനസ്സുകൾക്ക് സാധിക്കാറില്ല.
6. വിപണിയുടെയും മത്സരത്തിന്റെയും സമ്മർദ്ദങ്ങൾ
കഠിനമായ മത്സരം: പുതിയ സംരംഭങ്ങളും ആശയങ്ങളും പതിവായി എത്തുമ്പോൾ പഴയ സംരംഭങ്ങൾക്ക് നിലനിൽക്കാൻ പ്രയാസം.
മൾട്ടി നാഷണൽ കമ്പനികളുടെ കടന്നുവരവ്: വലിയ ബ്രാൻഡുകളും MNC-കളും വിപണിയിൽ ഒറ്റതലത്തിൽ എല്ലാ സേവനവും നൽകുന്നു, ഉപഭോക്താക്കളെ ആകർഷിക്കുന്നു.
ടെക്‌നോളജിയുടെ വളർച്ച: ഓൺലൈൻ സാന്നിധ്യവും ഡിജിറ്റൽ സംവിധാനങ്ങളുമില്ലാതെ തുടരുന്ന ബിസിനസ്സുകൾ പിന്നിലാവുന്നു.
7. ഉപഭോക്താക്കളുടെ പെരുമാറ്റം മാറുന്നു
വിദ്യാഭാസമുള്ള ഉപഭോക്താക്കൾ: ഇന്ന് ഉപഭോക്താക്കൾക്ക് ഓപ്ഷനുകൾ കൂടുതലാണ്. അവർ രാഷ്‌ട്രീയബോധമുള്ളവരുമാണ്.
ബ്രാൻഡ് വിശ്വസ്തതയുടെ കുറവ്: ഇപ്പോഴത്തെ ഉപഭോക്താക്കളെ ( Loyal customers ) ഒരുവേള ആവർത്തിച്ച് ആകർഷിക്കാൻ സാധിക്കുന്നില്ല.
ആവശ്യങ്ങൾ സ്ഥിരമായി മാറുന്നു: ഉപഭോക്താവിന്റെ ആശയവും ആവശ്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് അതനുസരിച്ച് ചേരുന്നവരാണ് വിജയിക്കുക.
ഒരു ബിസിനസ്സിനെ 20 വർഷം അല്ലെങ്കിൽ അതിനുമപ്പുറം നിലനിർത്തണമെങ്കിൽ, മാറ്റങ്ങൾക്ക് തയ്യാറായിരിക്കണം, പഠനം തുടരണം, ഉപഭോക്താവിനേയും ടെക്‌നോളജിയേയും മനസ്സിലാക്കണം. പഴയ മോഡൽ പിന്തുടരുന്ന മനോഭാവത്തിൽ നിന്നും പുതിയ ബിസിനസ് ചിന്തയിലേക്ക് മാറിയാൽ മാത്രമേ ദീർഘകാലം വിജയിക്കാൻ സാധിക്കൂ.
- JP
Subscribe to:
Posts (Atom)
Calicut ൽ ഒരു പരിപാടി കഴിഞ്ഞ് ഇറങ്ങിയപ്പോൾ ട്രെയിൻ മിസ്സായി, ലോ ഫ്ലോറിൽ വരാമെന്ന് തീരുമാനിച്ചു. വണ്ടിയിൽ കയറിയിരുന്നപ്പോൾ തൊട്ടടുത്ത് ഒരു ...

-
YES.., അതെ ഇത് പി.സി. തോമസ് “ പി. സി. തോമസ് “ എന്ന ബ്രാൻഡിൽ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രൊഫഷണലുകളെ സൃഷ്ടിച്ച ഒരു വലിയ ബ്ര...
-
“ ഒരോ വ്യക്തിയും വ്യത്യസ്തരാണ്. കുട്ടികളിലെ വ്യത്യസ്തത കണ്ടെത്തി, അവരെ സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരാക്കി മാറ്റുക എന്നതാണ് സ്കൂളിൻറെ ധർമ്...
-
നന്ദി… അതെ… 2008 മുതലേയുള്ള ഈ ട്രെയിനിങ് യാത്രയിൽ ഒരുപാട് ബ്രാൻഡുമായി പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിലേക്ക് എന്നെ എത്തിച്ചതിന...