Thursday, 5 June 2025

ലാഭം ലക്ഷ്യമിടുമ്പോഴും, സംരംഭകർ സമൂഹത്തിൻ്റെ വളർച്ചയിലും ഉന്നമനത്തിലും നിർണ്ണായക പങ്ക് വഹിക്കുന്നു. സമൂഹത്തിന് സംരംഭകർ നൽകുന്ന ചില പ്രധാന സംഭാവനകൾ : 1. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു സംരംഭകർ പുതിയ ബിസിനസ്സുകൾ തുടങ്ങുമ്പോൾ ധാരാളം തൊഴിലാളികളെ ആവശ്യമായി വരുന്നു. ഇത് നേരിട്ടുള്ള (കമ്പനിക്കുള്ളിൽ) തൊഴിലുകളും, അല്ലാതെ വിതരണ ശൃംഖല, ലോജിസ്റ്റിക്സ്, റീട്ടെയിൽ തുടങ്ങിയ മേഖലകളിലൂടെ അനേകം പരോക്ഷ തൊഴിലുകളും സൃഷ്ടിക്കുന്നു. ഇത് തൊഴിലില്ലായ്മ കുറയ്ക്കാനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 2. യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നു വിപണിയിലെ അപര്യാപ്തതകളും, ആവശ്യകതകളും പ്രശ്നങ്ങളും തിരിച്ചറിഞ്ഞ് സംരംഭകർ അവയ്ക്ക് പരിഹാരങ്ങൾ കണ്ടെത്തുന്നു. ഉദാഹരണത്തിന്, കുറഞ്ഞ ചിലവിൽ hyper market, medical lab, mobile, gpay, cab, cloud kichen, online markets etc., അല്ലെങ്കിൽ ആളുകൾക്ക് സാമ്പത്തിക കാര്യങ്ങൾ മെച്ചമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഫിൻടെക് സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. 3. നൂതന ആശയങ്ങൾ കൊണ്ടുവരുന്നു സംരംഭകർ നിലവിലുള്ള രീതികളെ ചോദ്യം ചെയ്യുകയും പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും ആശയങ്ങളും അവതരിപ്പിക്കുകയും ചെയ്യുന്നു. അവരുടെ കണ്ടുപിടിത്തങ്ങൾ പലപ്പോഴും സമൂഹത്തിൻ്റെ ജീവിതം കൂടുതൽ എളുപ്പവും സുരക്ഷിതവും വേഗമുള്ളതും സൗകര്യപ്രദവുമാക്കുന്നു. 4. സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നു സംരംഭകരുടെ പ്രവർത്തനങ്ങൾ ഉൽപ്പാദനക്ഷമതയും മൊത്ത ആഭ്യന്തര ഉത്പാദനവും (GDP) വർദ്ധിപ്പിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, പൊതു സേവനങ്ങൾ എന്നിവയ്ക്കുള്ള ഫണ്ടുകൾക്ക് നികുതിയായി അവർ സംഭാവന നൽകുന്നു. പല സംരംഭകരും പ്രാദേശിക ബിസിനസ്സുകളിൽ നിന്ന് അസംസ്കൃത വസ്തുക്കളോ സേവനങ്ങളോ സ്വീകരിച്ച് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും പിന്തുണയ്ക്കുന്നു. 5. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നു സ്മാർട്ട്‌ഫോണുകൾ മുതൽ ശുദ്ധമായ കുടിവെള്ളം, ഓൺലൈൻ വിദ്യാഭ്യാസം വരെ, ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്ന സാധനങ്ങളും സേവനങ്ങളും സംരംഭകർ ലഭ്യമാക്കുന്നു. സാമൂഹിക സംരംഭകർ പ്രത്യേകിച്ചും ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം, എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു. 6. മറ്റുള്ളവർക്ക് പ്രചോദനമാകുന്നു, സംരംഭകത്വ സംസ്കാരം വളർത്തുന്നു സ്വപ്നം കാണാനും, പുതിയ കാര്യങ്ങൾ ചെയ്യാനും, വെല്ലുവിളികൾ ഏറ്റെടുക്കാനും സംരംഭകർ മറ്റുള്ളവർക്ക് മാതൃകയാകുന്നു. അവർ അടുത്ത തലമുറയിലെ സംരംഭകർക്ക് വഴികാട്ടുകയും പരിശീലനം നൽകുകയും പിന്തുണക്കുകയും ചെയ്യുന്നു. 7. സാമൂഹിക കാര്യങ്ങളെ പിന്തുണയ്ക്കുന്നു നിരവധി സംരംഭകർ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (CSR) പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു. വിദ്യാഭ്യാസം, ദുരിതാശ്വാസം, സ്ത്രീ ശാക്തീകരണം എന്നിവയിലൂടെ അവർ സമൂഹത്തിലേക്ക് തിരികെ നിക്ഷേപം നടത്തുന്നു. 8. സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നു ആധുനിക സംരംഭകർ പലപ്പോഴും പരിസ്ഥിതി സൗഹൃദ രീതികൾ ഉൾപ്പെടുത്തുകയും സുസ്ഥിര വികസനത്തിന് ഊന്നൽ നൽകുകയും ചെയ്യുന്നു. പ്ലാസ്റ്റിക് കുറയ്ക്കുന്നത് മുതൽ പുനരുപയോഗ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നത് വരെ, അവരുടെ കണ്ടുപിടിത്തങ്ങൾ ഒരു ഹരിത ഭാവിക്ക് രൂപം നൽകുന്നു. 9. സമൂഹത്തിന്റെ സംസ്കാരത്തിലേക്കും പെരുമാറ്റത്തിലേക്കും സംഭാവനകൾ നൽകുന്നു ബിസിനസ്സിന്റെ വളർച്ചയ്ക്ക് എന്നോണം ബിസിനസുകാർ അവരുടെ ജീവനക്കാരെ പുതിയ സംസ്കാരത്തിലേക്കും പെരുമാറ്റ രീതിയിലേക്കും പരിശീലിപ്പിക്കുമ്പോൾ അതിലൂടെ സമൂഹത്തിന് ഒരു പൊതുവായ ഒരു പെരുമാറ്റ രീതികൾ സംസ്കാര രീതികൾ കൊണ്ടുവരാൻ കഴിയുന്നു ചുരുക്കത്തിൽ: സംരംഭകർ നിശ്ശബ്ദരായ രാഷ്ട്ര നിർമ്മാതാക്കളാണ്. അവർ ലാഭം ലക്ഷ്യമിടുമ്പോൾ തന്നെ, തൊഴിലവസരങ്ങൾ, കണ്ടുപിടിത്തങ്ങൾ, പ്രശ്നപരിഹാരങ്ങൾ, പ്രചോദനം എന്നിവയിലൂടെ സമൂഹത്തിന് അവർ നൽകുന്ന മൂല്യം വിലമതിക്കാനാവാത്തതാണ്. - JP #KeralaNews #KeralaBusinesses #KeralaEntrepreneurs #HumanResourceManagement #corporatetraining #corporatetrainer

Monday, 19 May 2025

സ്ഥിരമായ ചിന്താഗതി (Fixed Mindset) vs വളർച്ചാ ചിന്താഗതി (Growth Mindset) - വ്യത്യാസങ്ങൾ സ്ഥിരമായ ചിന്താഗതിയും വളർച്ചാ ചിന്താഗതിയും വ്യക്തികൾ അവരുടെ കഴിവുകളെയും ബുദ്ധിയെയും എങ്ങനെ വീക്ഷിക്കുന്നു എന്നതിനെക്കുറിച്ചുള്ള രണ്ട് വ്യത്യസ്തമായ വിശ്വാസങ്ങളെ സൂചിപ്പിക്കുന്നു. ഈ രണ്ട് ചിന്താഗതികളും പഠനം, വെല്ലുവിളികളെ സമീപിക്കൽ, പ്രതികരണങ്ങൾ, വിജയം, പരാജയം എന്നിവയോടുള്ള മനോഭാവത്തെ കാര്യമായി സ്വാധീനിക്കുന്നു. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ താഴെക്കൊടുക്കുന്നു: സ്ഥിരമായ ചിന്താഗതി (Fixed Mindset) | കഴിവുകളും ബുദ്ധിയും | ജന്മസിദ്ധമായതും മാറ്റാൻ കഴിയാത്തതുമാണെന്ന് വിശ്വസിക്കുന്നു. ഒരു വ്യക്തിയുടെ ബുദ്ധിയും കഴിവും ജനിക്കുമ്പോൾത്തന്നെ നിർണ്ണയിക്കപ്പെട്ടിരിക്കുന്നു എന്നും, പരിശീലനത്തിലൂടെയോ പ്രയത്നത്തിലൂടെയോ അതിൽ മാറ്റം വരുത്താൻ സാധ്യമല്ല എന്നും കരുതുന്നു. വെല്ലുവിളികളെ ഒഴിവാക്കാൻ ശ്രമിക്കുന്നു, കാരണം പരാജയം അവരുടെ കഴിവില്ലായ്മയെ വെളിപ്പെടുത്തുമെന്ന് ഭയപ്പെടുന്നു. എളുപ്പമുള്ള കാര്യങ്ങൾ മാത്രം ചെയ്യാൻ താല്പര്യം കാണിക്കുകയും, ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ നിന്ന് പിന്മാറുകയും ചെയ്യുന്നു. പ്രയത്നം ആവശ്യമില്ലാത്ത കാര്യങ്ങളിൽ കഴിവുണ്ടെന്ന് തെളിയിക്കാൻ ശ്രമിക്കുന്നു. കൂടുതൽ പ്രയത്നം ആവശ്യമാണെങ്കിൽ, തങ്ങൾക്ക് കഴിവില്ല എന്ന് അവർ കരുതുന്നു. വിമർശനത്തെ വ്യക്തിപരമായ ആക്രമണമായി കാണുകയും പ്രതിരോധിക്കുകയും ചെയ്യുന്നു. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് തങ്ങളുടെ കഴിവില്ലായ്മയുടെ തെളിവാണെന്ന് അവർ കരുതുന്നു. മറ്റുള്ളവരുടെ വിജയം തങ്ങളുടെ കുറവായി കാണുകയും അസൂയപ്പെടുകയും ചെയ്യുന്നു. മറ്റൊരാൾ വിജയിക്കുന്നത് തങ്ങളുടെ സ്ഥാനത്തിന് ഭീഷണിയാണെന്ന് അവർ ഭയപ്പെടുന്നു. പരാജയത്തിൽ തളരുകയും അത് തങ്ങളുടെ കഴിവില്ലായ്മയുടെ തെളിവായി കാണുകയും ചെയ്യുന്നു. വീണ്ടും ശ്രമിക്കാനുള്ള താല്പര്യം കാണിക്കില്ല. വളർച്ചാ ചിന്താഗതി (Growth Mindset) പരിശ്രമത്തിലൂടെയും പഠനത്തിലൂടെയും കഴിവുകളും ബുദ്ധിയും വികസിപ്പിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. കഠിനാധ്വാനത്തിലൂടെയും പുതിയ കാര്യങ്ങൾ പഠിക്കുന്നതിലൂടെയും വ്യക്തിഗത വളർച്ച സാധ്യമാണെന്ന് ഇവർ വിശ്വസിക്കുന്നു. വെല്ലുവിളികളെ വളർച്ചയുടെ അവസരങ്ങളായി കാണുകയും അവയെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുന്നു. പുതിയ കാര്യങ്ങൾ പഠിക്കാനും കഴിവുകൾ മെച്ചപ്പെടുത്താനും വെല്ലുവിളികൾ സഹായിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു. പ്രയത്നത്തെ വളർച്ചയിലേക്കുള്ള ഒരു പ്രധാന പാതയായി കാണുന്നു. കഠിനാധ്വാനത്തിലൂടെ എന്തും നേടാൻ സാധിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു. വിമർശനത്തെ പഠിക്കാനും മെച്ചപ്പെടുത്താനുമുള്ള ഒരു അവസരമായി കാണുകയും അത് സ്വാഗതം ചെയ്യുകയും ചെയ്യുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ വിലമതിക്കുകയും അതിൽ നിന്ന് പഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കുകയും അവരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യുന്നു. മറ്റുള്ളവരുടെ കഴിവുകളിൽ നിന്ന് പഠിക്കാനും അവരെ മാതൃകയാക്കാനും ഇവർ ശ്രമിക്കുന്നു. പരാജയത്തെ പഠനത്തിനുള്ള ഒരു പാഠമായി കാണുകയും അതിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുകയും ചെയ്യുന്നു. പരാജയം വിജയത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണെന്ന് ഇവർ വിശ്വസിക്കുന്നു. ചുരുക്കത്തിൽ: * സ്ഥിരമായ ചിന്താഗതി ഉള്ളവർ അവരുടെ കഴിവുകൾ പരിമിതമാണെന്നും മാറ്റാൻ കഴിയില്ലെന്നും വിശ്വസിക്കുന്നു. അവർ വെല്ലുവിളികളെ ഭയപ്പെടുകയും, പ്രയത്നത്തെ കഴിവില്ലായ്മയുടെ ലക്ഷണമായി കാണുകയും, വിമർശനത്തെ വ്യക്തിപരമായ ആക്രമണമായി കണക്കാക്കുകയും, മറ്റുള്ളവരുടെ വിജയത്തിൽ അസൂയപ്പെടുകയും, പരാജയത്തിൽ തളരുകയും ചെയ്യുന്നു. * വളർച്ചാ ചിന്താഗതി ഉള്ളവർ അവരുടെ കഴിവുകൾ പരിശ്രമത്തിലൂടെയും പഠനത്തിലൂടെയും വികസിപ്പിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. അവർ വെല്ലുവിളികളെ സ്വീകരിക്കുകയും, പ്രയത്നത്തെ വളർച്ചയുടെ മാർഗ്ഗമായി കാണുകയും, വിമർശനത്തെ പഠനത്തിനുള്ള അവസരമായി കണക്കാക്കുകയും, മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കുകയും, പരാജയത്തെ ഒരു പാഠമായി കണ്ട് മുന്നോട്ട് പോകുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ചിന്താഗതി പൂർണ്ണമായും സ്ഥിരമോ വളർച്ചാപരമോ ആയിരിക്കണമെന്നില്ല. സാഹചര്യങ്ങൾക്കനുരിച്ച് ഇതിൽ മാറ്റങ്ങൾ വരാം. എന്നിരുന്നാലും, വളർച്ചാ ചിന്താഗതി ജീവിതത്തിൽ കൂടുതൽ വിജയവും സന്തോഷവും കൈവരിക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു. -JP

Thursday, 17 April 2025

Calicut ൽ ഒരു പരിപാടി കഴിഞ്ഞ് ഇറങ്ങിയപ്പോൾ ട്രെയിൻ മിസ്സായി, ലോ ഫ്ലോറിൽ വരാമെന്ന് തീരുമാനിച്ചു. വണ്ടിയിൽ കയറിയിരുന്നപ്പോൾ തൊട്ടടുത്ത് ഒരു സുന്ദരിക്കുട്ടി ഇരിക്കുന്നുണ്ട് ഓപ്പോസിറ്റ് ഒരു ഫാമിലിയും. സുന്ദരിക്കുട്ടിയുടെ ഭാവത്തിൽ എന്താണ് ഈ ലോകം എങ്ങനെ? എന്താ ഈ വണ്ടി ഇങ്ങനെ എന്ന ഭാവത്തിലാണ് ഇരിക്കുന്നത് . പഴയ ഒരു TV ഷോയിൽ അബി പറഞ്ഞ ഒരു തമാശയാണ് പെട്ടെന്ന് ഓർമ്മ വരുന്നത് … എനിക്ക് ‘ ഋ ‘എന്ന പറഞ്ഞ അക്ഷരം ഇഷ്ടമല്ല. കാലിക്കറ്റിൽ നിന്ന് ഫ്ലൈറ്റിൽ പോകാമായിരുന്നു. ‘കാശില്ലാത്തതുകൊണ്ടാണ് ‘എന്ന മട്ടിലാണ് ഇരിക്കുന്നത് ! ‘ അമ്മാവാ… ‘ എന്ന വിളി വരുമെന്ന് ഭയത്താൽ ആ ഭാഗത്തേക്ക് അധികം നോക്കിയില്ല . നമ്മളിൽ ഒരു തന്തവൈവ് തോന്നുന്നു ഉണ്ടാകുമല്ലൊ! എതിരെ ഒരു കൊച്ചു ഫാമിലി 25 - 30 നും ഇടയിൽ പ്രായമുള്ള രണ്ട് മെമ്പേഴ്സ് ഒരു ചെറിയ മോളുണ്ട് കൂടെ. ഭർത്താവ് എന്തൊക്കെയോ ഭാര്യയെ നോക്കി പറയുന്നുണ്ട് അല്പം ഉച്ചത്തിൽ തന്നെ പക്ഷേ എളിമയോടെ കേട്ടുകൊണ്ട് വളരെ സമാധാനപൂർവ്വം അവനോട് സംസാരിച്ചുകൊണ്ട് വളരെ പക്വതയാർന്ന ഒരു സ്ത്രീ . സംസാരം ശ്രദ്ധിച്ചില്ല അല്പം ക്ഷീണം ഉള്ളതുകൊണ്ടുതന്നെ മയക്കത്തിലേക്ക് പോയി കണ്ണു തുറന്നപ്പോൾ വണ്ടി ഒരു ഹോട്ടലിനു മുന്നിൽ നിൽക്കുകയാണ് സാധാരണ ഇതുവരെയും കെഎസ്ആർടിസി നിൽക്കുന്നത് ഏതെങ്കിലും ഒരു സാധാരണ ഹോട്ടലിൽ അല്പം വൃത്തി കുറവ് തോന്നിയിരുന്നു അതുകൊണ്ടുതന്നെ ഇറങ്ങാറില്ല ഇവിടെ മറിച്ച് നല്ല ഒരു ഹോട്ടൽ, തീരുമാനിച്ചു ഇറങ്ങാം വീട്ടിൽ ഭക്ഷണമുണ്ട് ഭാര്യ വിളിച്ചു പറഞ്ഞിരുന്നു, എന്നാലും ലൈറ്റ് ആയിട്ട് എന്തെങ്കിലും കഴിക്കാം കഴിക്കാൻ ഓർഡർ ചെയ്തു നിൽക്കുമ്പോൾ നല്ല ഒരു പാട്ട് ഒഴുകി വരുന്നുണ്ട് പഴയ പാട്ടുകൾ. ഇഷ്ടമുള്ള പാട്ടുകൾ മെലഡീസ്… ഓ… പ്രിയേ… ഹംസ… ഫൽ (Hindi) പുഞ്ചിരി … തഞ്ചും … നല്ല രസമുള്ള സ്വരം, പക്ഷേ ഒറിജിനൽ കേസറ്റ് അല്ല ! വേറെ ആരോ പാടിയതാണ്… അല്ല അവിടെ ഇരുന്ന് ഒരാൾ പാടുകയാണ്… അതെ ഇത് കണ്ണൻ നീലാംബരി ഒരു നല്ല ഗായകൻ ശബ്ദത്തിനേക്കാൾ അപ്പുറത്ത് , വളരെ കൂളായി പതിഞ്ഞ സ്വരത്തിൽ അദ്ദേഹം പാടിക്കൊണ്ടിരിക്കുകയാണ് ആരേയും ശ്രദ്ധിക്കുന്നൊന്നുമില്ല , പക്ഷേ ആളിങ്ങനെ പാടിക്കൊണ്ടിരിക്കുന്നു രണ്ടുമൂന്നു പാട്ടുകൾ ഞാൻ കേട്ടു എനിക്ക് എന്തോ സംസാരിക്കണം എന്ന് തോന്നി ഞാൻ പോയി സംസാരിച്ചു. പ്രോഗ്രാമുകളെല്ലാം ഉണ്ട് ഒഴിവ് ദിവസങ്ങളിൽ ഇവിടെ വന്ന് പാട്ടുപാടുന്നു . സന്തോഷമായിട്ട് ജീവിക്കുന്നു .വളരെ സ്നേഹത്തോടെ ഞാൻ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒരു ഫോട്ടോയും എടുത്ത് തിരിച്ചു വണ്ടിയിൽ കയറി. ഒരു നല്ല ക്ഷീണം മാറിയ ഒരു ഉത്സാഹം ചായകുടിച്ചതിനേക്കാൾ അപ്പുറത്ത് ഉണ്ടായി താങ്ക്യൂ Kannan. -JP കണ്ണൻറെ നമ്പർ ഉണ്ട് ഫ്ലക്സിൽ വേണമെങ്കിൽ ഉപയോഗിച്ചുള്ളൂ നന്നായിട്ട് നിങ്ങൾക്ക് ആസ്വദിക്കാം!
കേരളത്തിൽ ബിസിനസ്സുകൾ നിന്നു പോകുന്നതിന് ചില കാരണങ്ങൾ ? കേരളത്തിലെ പല ബിസിനസ്സുകളും ദീർഘകാലം നിലനിൽക്കാതെ അവസാനിക്കുന്നതിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട് തരംതിരിച്ച് വിശദീകരിച്ചിരിക്കുന്നു: 1. No planning / Direction Accidental Businessman : പല ബിസിനസ്സുകളും യാദൃശ്ചികമായി തുടങ്ങുന്നു. വിപണി പഠനമോ ദീർഘദർശനമോ ഇല്ലാതെ. Fear of Blaming / Ego : ചില ബിസിനസ്സുകൾക്ക് ഇനി വിപണിയിലൊരു ഭാവിയില്ലെങ്കിലും, ഉടമകൾ അഹങ്കാരത്താലോ ഭയം കൊണ്ടോ മാറ്റമോ നിർത്തലാനൊ തയ്യാറാകാറില്ല. I don’t want to be an Employee : ജോലി ചെയ്യാൻ താല്പര്യമില്ലാത്തവർ പലപ്പോഴും സംരംഭം തിരഞ്ഞെടുത്തെങ്കിലും അവർക്കും ആവശ്യമായ കഴിവോ മനസ്സിലാക്കലോ ഉണ്ടാകാറില്ല. 2. Fixed Mindset No Updation: പല സംരംഭങ്ങളും പഴയ ആശയങ്ങളിൽ തന്നെ തങ്ങി നിൽക്കുന്നു. പുതിയ ട്രെൻഡുകൾ സ്വീകരിക്കുന്നില്ല. No Growing Mindset: മാറ്റങ്ങൾ സ്വീകരിക്കാൻ തയ്യാറാകാത്ത മനോഭാവം, വളർച്ചയെ തടയുന്നു. സേവനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും പുതുക്കൽ ഇല്ല: കാലാകാലങ്ങളിൽ വിപണി ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നില്ല. 3. Photocopy Business. No USP : ബിസിനസ്സുകൾ തമ്മിൽ അധികവും ഒരേ പോലെയുള്ള സേവനങ്ങളോ ഉൽപ്പന്നങ്ങളോ വാഗ്ദാനം ചെയ്യുന്നു. No Niche: ഓരോരുത്തരും എല്ലാവർക്കും സേവനം / ഉൽപ്പന്നം നൽകാൻ ശ്രമിക്കുന്നു – അതിന്റെ ഫലമായി ഒരാളെയും ആകർഷിക്കാൻ കഴിയുന്നില്ല. Old Business Copy : നിലവിലുള്ള സംരംഭങ്ങളെ പകർന്നു മാത്രം നടത്തിയാൽ, ഉപഭോക്താക്കൾ കാണാനായി വരും, വാങ്ങാനല്ല. 4. No Finance / Operation strategies Financial Discipline : “ these all are my money “ ലാഭം, ചെലവുകൾ, വരുമാനം തുടങ്ങിയവയ്ക്ക് വ്യക്തമായ പ്ലാൻ ഇല്ല. . പരാജയപ്പെടുന്ന മാർക്കറ്റിംഗ്: മാർക്കറ്റിംഗ് ശ്രമങ്ങൾ പലയിടത്തായി print / visual / social media ചിതറിയിരിക്കുന്നു. മെച്ചപ്പെട്ട ഫലമില്ലാതെ ചെലവേറിയ രീതികൾ. No customer centric Approach : ഉപഭോക്താവിന്റെ മാറ്റുന്ന ആവശ്യങ്ങൾ മനസ്സിലാക്കുകയോ അതിനനുസരിച്ച് പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. 5. Employee, Employer Issues തലമുറ ഏറ്റുമുട്ടലുകൾ: പഴയ തലമുറ സംരംഭകരും പുതിയ തലമുറ ജീവനക്കാരും തമ്മിൽ, അതുപോലെ പുതിയ സംരംഭകരും പഴയ ജീവനക്കാരും തമ്മിലുമുള്ള conflicts. No Leadership / No mentorship : “ I know everything attitude “ ലിഡർഷിപ്പ് വളർത്താൻ താത്പര്യമുള്ളവരും അതിൽ പങ്കാളികളാകാൻ തയ്യാറാകുന്നവരും കുറവാണ്. No Team: പ്രതിബദ്ധതയുള്ള, പ്രേരിതമായ ടീമുകൾ നിർമ്മിക്കാൻ ബിസിനസ്സുകൾക്ക് സാധിക്കാറില്ല. 6. വിപണിയുടെയും മത്സരത്തിന്റെയും സമ്മർദ്ദങ്ങൾ കഠിനമായ മത്സരം: പുതിയ സംരംഭങ്ങളും ആശയങ്ങളും പതിവായി എത്തുമ്പോൾ പഴയ സംരംഭങ്ങൾക്ക് നിലനിൽക്കാൻ പ്രയാസം. മൾട്ടി നാഷണൽ കമ്പനികളുടെ കടന്നുവരവ്: വലിയ ബ്രാൻഡുകളും MNC-കളും വിപണിയിൽ ഒറ്റതലത്തിൽ എല്ലാ സേവനവും നൽകുന്നു, ഉപഭോക്താക്കളെ ആകർഷിക്കുന്നു. ടെക്‌നോളജിയുടെ വളർച്ച: ഓൺലൈൻ സാന്നിധ്യവും ഡിജിറ്റൽ സംവിധാനങ്ങളുമില്ലാതെ തുടരുന്ന ബിസിനസ്സുകൾ പിന്നിലാവുന്നു. 7. ഉപഭോക്താക്കളുടെ പെരുമാറ്റം മാറുന്നു വിദ്യാഭാസമുള്ള ഉപഭോക്താക്കൾ: ഇന്ന് ഉപഭോക്താക്കൾക്ക് ഓപ്ഷനുകൾ കൂടുതലാണ്. അവർ രാഷ്‌ട്രീയബോധമുള്ളവരുമാണ്. ബ്രാൻഡ് വിശ്വസ്തതയുടെ കുറവ്: ഇപ്പോഴത്തെ ഉപഭോക്താക്കളെ ( Loyal customers ) ഒരുവേള ആവർത്തിച്ച് ആകർഷിക്കാൻ സാധിക്കുന്നില്ല. ആവശ്യങ്ങൾ സ്ഥിരമായി മാറുന്നു: ഉപഭോക്താവിന്റെ ആശയവും ആവശ്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് അതനുസരിച്ച് ചേരുന്നവരാണ് വിജയിക്കുക. ഒരു ബിസിനസ്സിനെ 20 വർഷം അല്ലെങ്കിൽ അതിനുമപ്പുറം നിലനിർത്തണമെങ്കിൽ, മാറ്റങ്ങൾക്ക് തയ്യാറായിരിക്കണം, പഠനം തുടരണം, ഉപഭോക്താവിനേയും ടെക്‌നോളജിയേയും മനസ്സിലാക്കണം. പഴയ മോഡൽ പിന്തുടരുന്ന മനോഭാവത്തിൽ നിന്നും പുതിയ ബിസിനസ് ചിന്തയിലേക്ക് മാറിയാൽ മാത്രമേ ദീർഘകാലം വിജയിക്കാൻ സാധിക്കൂ. - JP

Saturday, 4 January 2025

YES.., അതെ ഇത് പി.സി. തോമസ് “ പി. സി. തോമസ് “ എന്ന ബ്രാൻഡിൽ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രൊഫഷണലുകളെ സൃഷ്ടിച്ച ഒരു വലിയ ബ്രാൻഡ്. അടിയും തിക്കും തിരക്കും നിരവധി അനുസരണക്കേടും നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ അച്ചടക്കത്തോടെ വളർന്നാൽ മാത്രമേ പഠിക്കൂ എന്ന സിദ്ധാന്തം ഉപയോഗിച്ച് ഈ ലോകത്തേക്ക് കൂറേ പ്രഗൽഭരെ സൃഷ്ടിച്ച മഹാ വ്യക്തി. ഇന്ന് gen z, gen alpha മുതലായ പുതു തലമുറകളുടെ മാറ്റത്തിന് അനുസരിച്ച് അച്ചടക്കത്തിലൂടെ അല്ലാതേയും പഠിപ്പിക്കണമെന്ന് തോന്നലുള്ള സമൂഹം വന്നപ്പോൾ അതിനനുസരിച്ച് മാറ്റങ്ങളെ ഉൾക്കൊണ്ട്, എന്നാൽ കർമ്മ മേഖലയിൽ ഇന്നും തൻ്റെ സാന്നിധ്യം 87 ലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു നല്ല വ്യക്തിത്വം. രാവിലെ നേരത്തെ എണീക്കുന്നു ഫ്രഷായതിനുശേഷം പള്ളിയിലേക്ക് , മെഡിറ്റേഷൻ , ഏഴുമണിക്ക് ഭക്ഷണം, രണ്ട് പത്രം വായന , ഓഫീസിലേക്ക് , സ്വന്തമായി നടത്തിക്കൊണ്ടുപോകുന്ന സ്കൂളിലേക്ക് കൃത്യമായ ദിനചര്യയോടെ കൃത്യതയോടെ സമയത്തിന് എത്തിക്കൊണ്ടിരിക്കുന്നു. കയ്യിൽ 600 രൂപയുടെ ഒരു കീപാഡ് ഫോൺ ഭക്ഷണം ഗോതമ്പ് കഞ്ഞി വളരെ ലളിതമായ ഭക്ഷണരീതി വെള്ളം ധാരാളം കഴിക്കും ഇപ്പോഴും രണ്ടുനില വരെ കൃത്യമായി കയറാൻ ഒരു പ്രയാസവുമില്ല. വാഹനം ഓടിക്കുന്ന ഒരു സാരഥിയും കൂടെയുണ്ട് ഈ ദിനചര്യ രാത്രി വരെ നീളുന്നു. ഞാൻ ഒരുക്കിക്കൊണ്ടുപോയ മോഡ്യൂളുകളെ വെറും 10 മിനിറ്റ് കൊണ്ട് ടീച്ചേഴ്സിന് അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പോയി. ഞാൻ ഞെട്ടിപ്പോയി സുഹൃത്തുക്കളെ. അദ്ദേഹം പറഞ്ഞ വാക്കുകളെ ഞാൻ ഇവിടെ കുറിക്കട്ടെ. 1. ടീച്ചിംഗ് ഒരു നോബിൾ പ്രൊഫഷനാണ്. 2. പഠിച്ചുകൊണ്ടിരിക്കണം. പഠിപ്പിച്ചു കൊണ്ടിരിക്കണം. 3. നിങ്ങളുടെ മേഖലയിൽ നിങ്ങൾ നമ്പർ വൺ ആയിരിക്കണം, ഇത് നിങ്ങളുടെ സ്ഥാപനമാണ്. 4. കൃത്യമായ അച്ചടക്കം സ്ഥാപനത്തിൽ വേണം കുട്ടികൾ സംസാരിക്കണം, പക്ഷേ ഇവിടെ സംസാരിക്കണം എന്ന് നിങ്ങൾ തീരുമാനിക്കണം. 5. ഒരുമയുണ്ടായിരിക്കണം. പെണ്ണുങ്ങൾ ആയതുകൊണ്ട് ഒരുമ കുറയരുത് ! ടീച്ചേഴ്സിന്റെ മുൻപിൽ ആളാകാൻ കുറേ ജാർഗൺസ് പോയിന്റുകളുമായി പോയ എന്നെ ചെരുപ്പുകുത്തിയുടെയും കുട നന്നാക്കുന്നവന്റെയും കഥകൾ പറഞ്ഞുകൊണ്ട് 10 മിനിറ്റ് കൊണ്ട് ആള് സ്ഥലം വിട്ടു ! ഞാൻ നാലു മണിക്കൂർ class എടുത്തിട്ടും അതിനടുത്ത് എത്താൻ കഴിഞ്ഞില്ല… റിയൽ ഹീറോ ! You are great, the real ‘GOAT’ ‘ആളുകൾ മറക്കും, മറന്നേക്കാം പക്ഷേ കാലം മറക്കില്ല ! കാലത്തിന് ഒരുപാട് സംഭാവനകൾ ചെയ്തവരെ കാലം മറക്കില്ല. തീർച്ച. -jp

ലാഭം ലക്ഷ്യമിടുമ്പോഴും, സംരംഭകർ സമൂഹത്തിൻ്റെ വളർച്ചയിലും ഉന്നമനത്തിലും നിർണ്ണായക പങ്ക് വഹിക്കുന്നു. സമൂഹത്തിന് സംരംഭകർ നൽകുന്ന ചില പ്രധാന സം...